അറുപത് വർഷം പഴക്കമുള്ള കിണർ ഇടിഞ്ഞു താഴ്ന്നു

Web Desk   | Asianet News
Published : Jun 03, 2020, 05:37 PM ISTUpdated : Jun 03, 2020, 05:41 PM IST
അറുപത് വർഷം പഴക്കമുള്ള കിണർ ഇടിഞ്ഞു താഴ്ന്നു

Synopsis

ശുദ്ധജല സ്രോതസ്സായ ഈ കിണറിലെ വെളളമാണ് പരിസരത്തെ കടക്കാരും മറ്റും ഉപയോഗിച്ചു വന്നിരുന്നത്. 

ഹരിപ്പാട്: മുതുകുളം സാഹിത്യ സേവിനി ഗ്രന്ഥശാലാ പരിസരത്തെ പഞ്ചായത്ത് കിണർ ഇടിഞ്ഞു താഴ്ന്നു. അറുപതു വർഷങ്ങൾക്കു മുൻപ് സ്ഥാപിച്ച കിണറാണ് കഴിഞ്ഞ ദിവസം രാവിലെ പതിനൊന്നരയോടെ ഇടിഞ്ഞു താഴ്ന്നത്. വെട്ടുകല്ലുകൊണ്ട് നിർമിച്ച കിണർ ഭൂമിയിലേക്ക് മുഴുവനായും താഴ്ന്നുപോയി. ശുദ്ധജല സ്രോതസ്സായ ഈ കിണറിലെ വെളളമാണ് പരിസരത്തെ കടക്കാരും മറ്റും ഉപയോഗിച്ചു വന്നിരുന്നത്. താഴ്ന്നു പോകുമ്പോൾ അടുത്താരും ഇല്ലാതിരുന്നതിനാൽ അപത്തുകളൊന്നും ഉണ്ടായില്ല.

Read Also: താനൂരിൽ കിണറിടിഞ്ഞ് മണ്ണിനടിയിൽ പെട്ട രണ്ട് പേരും മരിച്ചു, മൃതദേഹങ്ങൾ കണ്ടെടുത്തു

ലോക്ക്ഡൗണിൽ കിണറെന്ന സ്വപ്നം യാഥാർത്ഥ്യമാക്കി ഒരു കുടുംബം; കുഴിച്ചത് 28 അടി, ഇത് ഒത്തുചേരലിന്റെ ഫലം

ലോക്ക്ഡൗണിൽ കിണറെന്ന സ്വപ്നം യാഥാർത്ഥ്യമാക്കി ദമ്പതികള്‍; കുഴിച്ചത് 17 അടി, ഇത് ഒത്തുചേരലിന്റെ ഫലം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കോളേജിലേയ്ക്ക് പോകും വഴി കാത്തിരുന്നത് ദുരന്തം; ബൈക്കും ടിപ്പറും കൂട്ടിയിടിച്ച് 19കാരന് ദാരുണാന്ത്യം
വിൽപ്പന ഹോൾസെയിലായി, ആറ്റിങ്ങലിൽ കിലോക്കണക്കിന് നിരോധിത പുകയില ഉത്പന്നങ്ങളുമായി റേഷൻ കടക്കാരൻ പിടിയിൽ