മലപ്പുറം: താനൂരില്‍ കിണര്‍ ഇടിഞ്ഞുവീണ് രണ്ടുപേര്‍ മരിച്ചു. താനൂര്‍ മുക്കോല വേലായുധന്‍, അച്യുതന്‍ എന്നിവരാണ് മരിച്ചത്. ഇരുവരും അറുപതിനടുത്ത് പ്രായമുള്ളവരാണ്. മൂലക്കല്ലില്‍ പുതിയ കിണര്‍ കുഴിക്കുന്നതിനിടെ രാവിലെ ഒന്‍പതോടെയാണ് അപകടം ഉണ്ടായത്. 

നാലുപേര്‍ പണിക്കുണ്ടായിരുന്നെങ്കിലും വേലായുധനും അച്യുതനുമാണ് കിണറ്റിനകത്ത് ഇറങ്ങിയത്. മുകള്‍ഭാഗത്തെ മണ്ണിടിഞ്ഞ് വീണതോടെ ഇരുവരും കിണറ്റില്‍ അകപ്പെട്ടു. ഫയര്‍ഫോഴ്‍സും പൊലീസും ചേര്‍ന്ന് രാവിലെ മുതല്‍ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ഇരുവരുടെയും ജീവന്‍ രക്ഷിക്കാനായില്ല. ഉച്ചയ്ക്ക് 12 മണിയോടെയാണ് മൃതദേഹം പുറത്തെടുത്തത്.