കേരളം കണ്ട ഏറ്റവും വലിയ തൊഴിലുറപ്പ് തട്ടിപ്പ്, തൊണ്ടർനാട് നടന്നത് 2.09കോടിയുടെ തിരിമറി

Published : Oct 17, 2025, 09:53 AM IST
mgnrega

Synopsis

കേരളം കണ്ട ഏറ്റവും വലിയ തൊഴിലുറപ്പ് തട്ടിപ്പ്, തൊണ്ടർനാട് നടന്നത് 2.09കോടിയുടെ തിരിമറി. പദ്ധതികളിൽ 2.09 കോടിയുടെ തട്ടിപ്പ് നടന്നെന്ന് ജെപിസി അന്വേഷണത്തിൽ കണ്ടെത്തി.

കൽപ്പറ്റ: വയനാട് തൊണ്ടർനാട് നടന്നത് കേരളത്തിലെ ഏറ്റവും വലിയ തൊഴിലുറപ്പ് തട്ടിപ്പെന്ന് രേഖകൾ. തൊഴിലുറപ്പ് പദ്ധതികളിൽ 2.09 കോടിയുടെ തട്ടിപ്പ് നടന്നെന്ന് ജെപിസി അന്വേഷണത്തിൽ കണ്ടെത്തി. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ നടന്ന 1063 ഫയലുകൾ പരിശോധിച്ചാണ് തട്ടിപ്പ് കണ്ടെത്തിയത്. 7 കോൺട്രാക്ടർമാർക്കും തട്ടിപ്പിൽ പങ്കുണ്ടെന്നും പറയുന്നു. ജോയിൻറ് പ്രോഗ്രാം കോർഡിനേറ്റർ അന്വേഷണം റിപ്പോർട്ട് 21ന് സമർപ്പിക്കും. കേസിൽ 8 എഫ്ഐആർ രജിസ്റ്റർ ചെയ്തു. ക്രൈംബ്രാഞ്ച് അന്വേഷണം തുടരുന്നു. 

തട്ടിപ്പ് നടന്നു എന്ന് ആരോപണം ഉയർന്നതിന് പിന്നാലെ ആണ് ജെപിസി അന്വേഷണവും ക്രൈംബ്രാഞ്ച് അന്വേഷണവും ഏർപ്പെടുത്തിയത്.കേസിലെ പ്രധാന പ്രതിയായ ജോജോ ജോണി ഒളിവിൽ തുടരുകയാണ്. ഉദ്യോഗസ്ഥർക്ക് മാത്രമല്ല സിപിഎം ഭരിക്കുന്ന പഞ്ചായത്തിലെ ജനപ്രതിനിധികൾക്കും തട്ടിപ്പിൽ പങ്കുണ്ടെന്ന് ആണ് യുഡിഎഫിന്റെയും ബിജെപിയുടെയും ആരോപണം. 

PREV
Read more Articles on
click me!

Recommended Stories

കോടതിക്ക് മുന്നിൽ പാ‌‍ർക്ക് ചെയ്തത് KL 06 F 5915 ആക്ടീവ വണ്ടി, 3 പേരിറങ്ങി വന്നത് ഓട്ടോയിൽ; വാഹനങ്ങൾ കടത്തി ആക്രി വിലയ്ക്ക് വിൽപന, 3 പേ‍ർ പിടിയിൽ
സിപിഎം വിമത സ്ഥാനാർത്ഥിക്ക് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്