Missing Child Dead : ഇടുക്കിയിൽ കാണാതായ കുഞ്ഞിന്റെ മൃതദേഹം കുളത്തിൽ

Published : Dec 31, 2021, 09:48 AM ISTUpdated : Dec 31, 2021, 10:00 AM IST
Missing Child Dead : ഇടുക്കിയിൽ കാണാതായ കുഞ്ഞിന്റെ മൃതദേഹം കുളത്തിൽ

Synopsis

ബന്ധുവിന്റെ മരണവീട്ടിൽ എത്തിയ കുട്ടിയെ ഇന്നലെ വൈകിട്ടോടെ കാണാതാവുകയായിരുന്നു...

ഇടുക്കി: ആനവിലാസത്തിന് സമീപം ശാസ്താനടയിൽ ഇന്നലെ കാണാതായ മൂന്ന് വയസ്സുകാരന്റെ മൃതദേഹം സമീപത്തെ കുളത്തിൽ   കണ്ടെത്തി. തമിഴ്നാട് കെ ജി പെട്ടി സ്വദേശി ദിനേശ് കുമാറിന്റെ മകൻ മിലൻ ആണ് മരിച്ചത്. ബന്ധുവിന്റെ മരണവീട്ടിൽ എത്തിയ കുട്ടിയെ ഇന്നലെ വൈകിട്ടോടെ കാണാതാവുകയായിരുന്നു.

കാൽ വഴുതി കുളത്തിൽ വീണതാകമെന്നാണ് പ്രാഥമിക നിഗമനം. പൊലീസും നാട്ടുകാരും രാത്രിമുഴുവൻ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പുലർച്ചെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കുമളി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പൊന്നാനിയിലും മാറഞ്ചേരിയിലും തിരക്കുള്ള റോഡിൽ വരെ രക്ഷയില്ല; 2 ദിവസത്തിനിടെ കടിയേറ്റത് ഇരുപതോളം പേർക്ക്, മലപ്പുറത്ത് തെരുവുനായ ശല്യം രൂക്ഷം
കഞ്ചാവ് കേസിൽ ഡോക്ടർ അറസ്റ്റിൽ; പിടിയിലായത് ഉക്രൈനില്‍ നിന്ന് എംബിബിഎസ് നേടിയ ആള്‍