പ്രളയത്തില്‍ പാലം തകർന്നു; സാഹസീക യാത്ര നടത്തി വിദ്യാർത്ഥികള്‍

Published : Sep 04, 2018, 11:33 AM ISTUpdated : Sep 10, 2018, 12:22 AM IST
പ്രളയത്തില്‍ പാലം തകർന്നു; സാഹസീക യാത്ര നടത്തി വിദ്യാർത്ഥികള്‍

Synopsis

പെരിയവാര പാലത്തില്‍ സാഹസീക യാത്ര നടത്തി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍. പ്രളയത്തില്‍ പാലം തകര്‍ന്നതോടെ മറ്റ് മാര്‍ഗ്ഗങ്ങളില്ലാതാണ് കുട്ടികളുടെ ദുരിതത്തിന് കാരണം. കാലവര്‍ഷക്കെടുത്തിയില്‍ തകര്‍ന്ന പെരിയവര പാലത്തിലൂടെ കാല്‍നട നിരോധിച്ചെങ്കിലും മറ്റു മാര്‍ഗ്ഗങ്ങളൊന്നുമില്ലാത്തതിനാല്‍ അപകടയാത്ര നടത്തേണ്ട ഗതികേടിലാണ് സ്‌കൂള്‍ വിദ്യാര്‍ത്ഥികളും നാട്ടുകാരും.


ഇടുക്കി: പെരിയവാര പാലത്തില്‍ സാഹസീക യാത്ര നടത്തി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍. പ്രളയത്തില്‍ പാലം തകര്‍ന്നതോടെ മറ്റ് മാര്‍ഗ്ഗങ്ങളില്ലാതാണ് കുട്ടികളുടെ ദുരിതത്തിന് കാരണം. കാലവര്‍ഷക്കെടുത്തിയില്‍ തകര്‍ന്ന പെരിയവര പാലത്തിലൂടെ കാല്‍നട നിരോധിച്ചെങ്കിലും മറ്റു മാര്‍ഗ്ഗങ്ങളൊന്നുമില്ലാത്തതിനാല്‍ അപകടയാത്ര നടത്തേണ്ട ഗതികേടിലാണ് സ്‌കൂള്‍ വിദ്യാര്‍ത്ഥികളും നാട്ടുകാരും.

പാലത്തിവന്‍റെ ഇരുവശങ്ങളിലും യാത്ര നിരോധിച്ചിരിക്കുന്നതായി റവന്യൂ വകുപ്പ് മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍  പാലത്തിന് കുറുകെ സ്ഥാപിച്ചിട്ടുള്ള കോണ്‍ക്രീറ്റ് പോസ്റ്റിലൂടെയാണ് കുട്ടികളടക്കമുള്ളവരുടെ യാത്ര. സമാന്തരപാലം താല്‍ക്കാലികമായി നിര്‍മ്മിക്കുന്നുണ്ടെങ്കിലും പണികള്‍ വൈകുന്നത് തിരിച്ചടിയാവുകയാണ്.  പാലം തകര്‍ന്നതോടെ കുട്ടികളുടെ പഠിത്തം അവതാളത്തിലാകുന്ന അവസ്ഥയാണ്. 

കുരുന്നുകള്‍ക്ക് പാലത്തില്‍കൂടി കടന്നുപോകാന്‍ കഴിയാത്തതിനാല്‍ രക്ഷിതാക്കള്‍ തോളിലേറ്റിയാണ് പലപ്പോഴും കുട്ടികളെ മറുകരയിലെത്തിക്കുന്നത്. എസ്റ്റേറ്റുകളില്‍ നിന്നും മൂന്നാറില്‍ എത്തണമെങ്കില്‍ കുറഞ്ഞത് രണ്ട് വാഹനങ്ങളെയെങ്കിലും  ആശ്രയിക്കണം. ഇതിനായി ഭീമമായ തുകയാണ് ദിവസേന ചിലവാകുന്നത്. പാലം തര്‍ന്നതോടെ മരമടഞ്ഞവരുടെ മ്യതദേഹങ്ങള്‍ പാലം വഴി കാല്‍നടയായി മറുകരയിലെത്തിക്കുകയാണ് ചെയ്യുന്നത്. കന്നിമലയില്‍ മരിച്ച ജോസഫിന്‍റെ മൃതദേഹം നാട്ടുകാര്‍ ചുമന്നാണ് ഇന്നലെ  മൂന്നാര്‍ പള്ളില്‍ സംസ്‌കാര ചടങ്ങുകള്‍ക്കായി എത്തിച്ചത്.
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഗൾഫിൽ നിന്നെത്തിയിട്ട് ദിവസങ്ങൾ മാത്രം, കല്ലുമ്മക്കായ പറിക്കാന്‍ പോയ പ്രവാസി യുവാവ് കോഴിക്കോട് കടലിൽ മരിച്ച നിലയില്‍
കറന്‍റ് ബില്ല് കുടിശ്ശിക 30 കോടിയോളം രൂപ; എച്ച്എംടി കളമശ്ശേരി യൂണിറ്റിന്‍റെ ഫ്യൂസ് ഊരി കെഎസ്ഇബി, ഉത്പാദനം നിലച്ചു