കൃഷിയിടവും കോഴിഫാമും കാത്തിരിക്കുന്നു, സ്കൂൾ തുറക്കുന്ന ത്രില്ലൽ ഈ കുട്ടികൾ

By Web TeamFirst Published Sep 27, 2021, 12:53 PM IST
Highlights

നാടൻ കോഴിയും കരിങ്കോഴിയുമൊക്കെ  സ്കൂളിലെ കോഴിഫാമിൽ മത്സരിച്ചാണ് മുട്ടയിടുക. വൻകിട കോഴിഫാമുകളെ വെല്ലുന്ന സജ്ജീകരണങ്ങളുണ്ട് ഇവിടെ.


തൃശൂർ: സ്കൂൾ (School) തുറക്കുമെന്ന പ്രഖ്യാപനത്തോടെ ഏറെ സന്തോഷത്തിലാണ് തൃശൂർ(Yhrissur) കുരിയച്ചിറ സെന്‍റ് പോൾസ് പബ്ലിക് സ്കൂളിലെ കുട്ടികൾ. കൂട്ടുകാരെ കാണാമെന്നതിനൊപ്പം സ്കൂളിൽ ഏക്കറുകണക്കിന് സ്ഥലത്ത് തങ്ങൾ നട്ടുനനച്ചു പരിപാലിച്ചിരുന്ന കൃഷി(Agriculture)യിടത്തിലേക്കും ഫാമിലേക്കും നീണ്ട ഇടവേളയ്ക്ക് ശേഷം എത്തുന്നതിന്‍റെ ത്രില്ലിലാണ് ഇവർ.

Read More: കടലാക്രമണത്തിൽ വീട് പോയി, യൂണിഫോം നശിച്ചു, സ്കൂൾ തുറന്നാൾ കിടപ്പാടവും പോകും; ഈ കുരുന്നുകൾക്ക് ആശങ്കകളേറെ

നാടൻ കോഴിയും കരിങ്കോഴിയുമൊക്കെ  സ്കൂളിലെ കോഴിഫാമിൽ മത്സരിച്ചാണ് മുട്ടയിടുക. വൻകിട കോഴിഫാമുകളെ വെല്ലുന്ന സജ്ജീകരണങ്ങളുണ്ട് ഇവിടെ. തൊട്ടടുത്ത് മുയൽക്കുഞ്ഞുങ്ങളുണ്ട്. മീൻ കുളവും കടന്ന് ചെന്നാൽ കൃഷിത്തോട്ടമാണ്. ഇതെല്ലാം ഒരു കാലത്ത് ഇവിടത്തെ വിദ്യാർത്ഥികളുടെ സാമ്രാജ്യമായിരുന്നു.

Read More: വാഹനസൌകര്യമില്ല, കുട്ടികളെ എങ്ങനെ എത്തിക്കുമെന്നറിയാതെ പതിപ്പള്ളി ട്രൈബൽ സ്കൂൾ അധികൃതർ

കോഴികൾക്ക് തീറ്റ കൊടുക്കുന്നത് മുതൽ മുട്ട വിൽക്കുന്നത് വരെയുള്ള ചുമതല ഇവരുടേതായിരുന്നു. ഉച്ചഭക്ഷണത്തിൻ്റെ ഇടവേളകളിലും ഒഴിവു സമയങ്ങളിലും കൂട്ടത്തോടെ കൃഷിതോട്ടത്തിലിറങ്ങും. കുട്ടികളില്‍ കൃഷി പാഠവും പകര്‍ന്നു നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂളിൽ ഫാമും കൃഷിയും തുടങ്ങിയത്.
 

click me!