
മൂന്നാർ: ആശുപത്രിയിലെ ഇന്റൻസിവ് കെയർ യൂണിറ്റിൽ ലഭ്യമാകുന്ന എല്ലാ വിധ സൗകര്യങ്ങളോടും കൂടിയ സഞ്ചരിക്കുന്ന മിനി ബെഡ് ഐ.സി.യു ആംബുലൻസ് മൂന്നാറിൽ ഓടിത്തുടങ്ങി. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു മിനി ബെഡ് ഐ.സി.യു ആംബുലൻസ്. ടാറ്റാ ജനറൽ ആശുപത്രി ആണ് 48 ലക്ഷം രൂപ ചെലവിട്ട് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്.
ആംബുലൻസിൽ വിദഗ്ധ ചികിത്സക്ക് കൊണ്ടുപോകുന്ന അത്യാസന്ന നിലയിലുള്ള രോഗിയെ ആശുപത്രിയിൽ ഇരുന്ന് ഡോക്ടർക്ക് പരിശോധിച്ച് വിലയിരുത്തി അപ്പപ്പോൾ ചികിത്സ നൽകാൻ ഉള്ള സംവിധാനങ്ങൾ ഇതിലുണ്ട്. ആശുപത്രിയിൽ ഇരിക്കുന്ന ഡോക്ടർക്ക് മോണിറ്ററിൽ രോഗിയെയും കാണാൻ കഴിയും.
വെന്റിലേറ്ററും പേസ്മേക്കറും മോണിറ്ററും ഘടിപ്പിച്ചിട്ടുള്ള ഇതിലെ രോഗിയുടെ ആരോഗ്യസ്ഥിതി ആശുപത്രി ഐ.സി.യുവിൽ എന്നപോലെ വിലയിരുത്താനും ചികിത്സ നിർദ്ദേശിക്കാനും ആശുപത്രിയിൽ ഇരിക്കുന്ന ഡോക്ടർക്ക് കഴിയുന്ന വിധത്തിലുള്ള സംവിധാനങ്ങളാണ് വാഹനത്തിലുള്ളത്. കണ്ണൻ ദേവൻ കമ്പനിയിലെ തൊഴിലാളികൾക്കൊപ്പം പൊതുജനങ്ങൾക്കും ഈ മിനി ബെഡ് ഐ.സി.യുവിന്റെ സേവനം വിട്ടുനൽകുമെന്ന് ടാറ്റാ ആശുപത്രി ഡയറക്ടർ ഡോ. ഡേവിഡ്.ജെ.ചെല്ലി പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam