മത്സ്യബന്ധന ബോട്ട് തിരയിൽപ്പെട്ട് മറിഞ്ഞു, മൂന്ന് തൊഴിലാളികളെ രക്ഷപ്പെടുത്തി

Web Desk   | Asianet News
Published : Feb 18, 2021, 10:36 AM IST
മത്സ്യബന്ധന ബോട്ട് തിരയിൽപ്പെട്ട്  മറിഞ്ഞു, മൂന്ന് തൊഴിലാളികളെ രക്ഷപ്പെടുത്തി

Synopsis

രാത്രി ഏഴ് മണിയോടെ, പരപ്പനങ്ങാടിക്കടുത്ത് വെച്ച് മത്സ്യ ബന്ധന ബോട്ടുകാർ കടലിൽ താഴ്ത്തിയ വലയിൽ കുടുങ്ങി ഇവരുടെ തോണി മറിയുകയായിരുന്നു..

കോഴിക്കോട്: മത്സ്യബന്ധന ബോട്ട് മറിഞ്ഞ് തിരയിൽപെട്ട മൂന്ന് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. കോഴിക്കോട് ചാലിയത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ തൊഴിലാളികളെയാണ് രക്ഷപ്പെടുത്തിയത്. ഇന്നലെ ഉച്ചയോടെയാണ് ചാലിയം സ്വദേശികളായ അഷ്റഫ്, യൂസഫ്, ഹരീഷ് എന്നിവർ മത്സ്യബന്ധനത്തിനായി പോയത്. 

രാത്രി ഏഴ് മണിയോടെ, പരപ്പനങ്ങാടിക്കടുത്ത് വെച്ച് മത്സ്യ ബന്ധന ബോട്ടുകാർ കടലിൽ താഴ്ത്തിയ വലയിൽ കുടുങ്ങി ഇവരുടെ തോണി മറിയുകയായിരുന്നു. പുലർച്ചെ ഇവിടെ മത്സ്യബന്ധനത്തിനെത്തിയ തോണിയിൽ ഉണ്ടായിരുന്നവരാണ് മൂന്ന് പേരെയും രക്ഷപ്പെടുത്തിയത്.   ആർക്കും കാര്യമായ പരിക്കുകളില്ല.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തലശ്ശേരിയിൽ പ്ലാസ്റ്റിക് ശേഖരിക്കുന്ന സ്ഥാപനത്തിൽ വൻ തീപിടുത്തം
മകനെ കൊന്ന വിവരം പൊലീസിനെ അറിയിച്ചതും അമ്മ അനു, കെഎസ്എഫ്ഇ ജീവനക്കാരി, വിളിച്ചത് കൺട്രോൾ റൂമിലേക്ക്