
കാസർകോട്: കുമ്പള ആരിക്കാടി കോട്ടയിൽ നിധി കുഴിച്ചെടുക്കാൻ എത്തിയ അഞ്ചംഗ സംഘം പിടിയിൽ. മൊഗ്രാൽ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മുജീബ് അടക്കമുള്ളവരാണ് കുമ്പള പൊലീസിൻ്റെ പിടിയിലായത്. കോട്ടയിലെ വെള്ളമില്ലാത്ത കിണറിന് അകത്ത് ഇവർ നിധിയുണ്ടെന്ന് പറഞ്ഞ് കുഴിക്കാൻ തുടങ്ങുകയായിരുന്നു. ശബ്ദം കേട്ട് സമീപവാസികൾ അന്വേഷിച്ചെത്തിയപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. ഇവരെ തടഞ്ഞുവെച്ച് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
വെള്ളമില്ലാത്ത കിണറായിരുന്നു ഇത്. ഈ കിണറിനുള്ളിൽ ഇറങ്ങിയായിരുന്നു കുഴിക്കാൻ തുടങ്ങിയത്. 2 പേർ കിണറിന് ഉള്ളിലും ബാക്കിയുള്ളവർ പുറത്തുമായിരുന്നു. ശബ്ദംകേട്ട് നാട്ടുകാർ എത്തിയപ്പോഴാണ് സംഭവം അറിഞ്ഞത്. ഇതോടെ ഇവരെ തടഞ്ഞുവെക്കുകയായിരുന്നു. പൊലീസെത്തി അഞ്ചുപേരേയും അറസ്റ്റ് ചെയ്തു കൊണ്ടുപോയി. അതേസമയം, കഴിഞ്ഞ ദിവസവും ഇവർ കോട്ടയ്ക്കുള്ളിലെത്തി നിധിയുണ്ടെന്ന് പറഞ്ഞിരുന്നു. ഇത് പഞ്ചായത്ത് വൈസ് പ്രസിഡൻ്റാണ് പറഞ്ഞതെന്നും കൂടെയുള്ളവർ പൊലീസിന് മൊഴി നൽകി. പൊലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.
മഹാകുംഭമേളയിൽ പങ്കെടുക്കുന്നത് 73 രാജ്യങ്ങളിലെ നയതന്ത്രജ്ഞർ; ആഗോള ആത്മീയ കേന്ദ്രമായി പ്രയാഗ് രാജ്
https://www.youtube.com/watch?v=Ko18SgceYX8