'പണിക്കാർക്കുള്ളതാണെന്ന് ജോഗി, ചെറിയ കേസ് തരാമെന്ന് എക്‌സൈസ്', കര്‍ണാടക പാക്കറ്റ് മദ്യവുമായി 59കാരൻ പിടിയിൽ

Published : Jan 27, 2025, 05:07 PM IST
'പണിക്കാർക്കുള്ളതാണെന്ന് ജോഗി, ചെറിയ കേസ് തരാമെന്ന് എക്‌സൈസ്', കര്‍ണാടക പാക്കറ്റ് മദ്യവുമായി 59കാരൻ പിടിയിൽ

Synopsis

ടാക്സി വാഹനത്തിൽ കടത്തിയ കർണാടക ബീവറേജ് മദ്യവുമായി 59കാരൻ അറസ്റ്റിൽ

മാനന്തവാടി: തോല്‍പ്പെട്ടി എക്‌സൈസ് ചെക്‌പോസ്റ്റില്‍ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ കര്‍ണാടക മദ്യവുമായി ഒരാള്‍ പിടിയിലായി. പനവല്ലി സര്‍വ്വാണി കൊല്ലി ഉന്നതിയിലെ ജോഗി (59) ആണ് അറസ്റ്റിലായത്. ടാക്‌സി വാഹനത്തില്‍ സഞ്ചിയില്‍ കൊണ്ടുവരികയായിരുന്ന 6.660 ലിറ്റര്‍ പാക്കറ്റ് മദ്യവും പിടിച്ചെടുത്തിട്ടുണ്ട്. വയനാട്ടിലേക്ക് കടത്തിക്കൊണ്ടു വന്ന് തൊഴിലാളികള്‍ക്കിടയില്‍ വില്‍പ്പന നടത്താനായിരുന്നു നീക്കം. 

ലിവിംഗ് ടുഗെദർ അവസാനിപ്പിച്ച് വിവാഹം ഉടൻ വേണമെന്ന് കാമുകി, കൊന്ന് 160 രൂപയുടെ പെട്രോളിന് മൃതദേഹം കത്തിച്ചു

തൊഴിലാളികള്‍ക്കായി കൊണ്ടുവരുന്നതാണെന്നാണ് ജോഗി ഉദ്യോഗസ്ഥരോട് വിശദമാക്കിയിട്ടുള്ളത്. ജോഗിയുടെ പേരില്‍ അബ്കാരി ആക്ട് അനുസരിച്ച് കേസെടുത്ത എക്‌സൈസ് ഇയാളെ മാനന്തവാടി ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. ഇയാളെ മാനന്തവാടി ജില്ല ജയിലിലേക്ക് റിമാന്റു ചെയ്തു.  പ്രിവന്റീവ് ഓഫീസര്‍ പിആര്‍. ജിനോഷ്, പ്രിവന്റീവ് ഓഫീസര്‍ ഇ. അരുണ്‍ പ്രസാദ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എംകെ. മന്‍സൂര്‍ അലി, പി. വിജേഷ് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ ഡ്രൈവര്‍ സിയു. അമീര്‍ എന്നിവര്‍ പങ്കെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്