
പത്തനംതിട്ട: ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ ഭീഷണിയെ തുടർന്ന് ആത്മഹത്യ ചെയ്തുവെന്ന പരാതിയിൽ വനം വിജിലൻസിൻ്റെ അന്വേഷണത്തിന് മന്ത്രി എ.കെ ശശീന്ദ്രൻ നിർദേശം നൽകി. സംഭവത്തെ കുറിച്ച് അന്വേഷിച്ച റിപ്പോർട്ട് നൽകാൻ സി സി എഫിനോടും ആവശ്യപ്പെട്ടു. ഇന്നലെയാണ് പത്തനംതിട്ട കോന്നി പൂച്ചക്കുളം സ്വദേശി രാധാകൃഷ്ണനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മണ്ണ് ഫോറസ്റ്റ് സ്റ്റേഷനിൽ തോക്കുമായി ഹാജരാകണമെന്ന് ആവശ്യപ്പെട്ട് രാധാകൃഷ്ണനെ വനവകുപ്പ് ഭീഷണിപ്പെടുത്തി എന്നാണ് പരാതി. തൊഴിലുറപ്പ് തൊഴിലാളിയും കർഷകനും ആണ് ഇദ്ദേഹം.
മ്ലാവിനെ വേട്ടയാടിയ കേസിലാണ് വനം വകുപ്പ് ഇയാളെ ചോദ്യം ചെയ്ത് വിട്ടയച്ചത്. തുടർന്ന് രാധാകൃഷ്ണനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പത്തനംതിട്ട പൂച്ചക്കുളത്താണ് സംഭവം. രാധാകൃഷ്ണനെ മ്ലാവിനെ വേട്ടയാടിയതുമായി ബന്ധപ്പെട്ട കേസിൽ ഇന്നലെ വനം വകുപ്പ് ചോദ്യം ചെയ്തിരുന്നു. എന്നാൽ രാധാകൃഷ്ണൻ പ്രതിയല്ലെന്നാണ് വകുപ്പ് അധികൃതരുടെ ഭാഗത്ത് നിന്നുള്ള വിശദീകരണം.
മ്ലാവിനെ വേട്ടയാടിയതിന് വനം വകുപ്പ് ചോദ്യം ചെയ്ത് വിട്ടയച്ചു; തൊഴിലുറപ്പ് തൊഴിലാളി മരിച്ച നിലയിൽ
എന്നാൽ രാധാകൃഷ്ണൻ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഭീഷണി മൂലം ആത്മഹത്യ ചെയ്തതാണെന്ന് ആരോപിച്ച് നാട്ടുകാർ രംഗത്തെത്തുകയായിരുന്നു. രാധാകൃഷ്ണനോട് മ്ലാവിനെ വേട്ടയാടാൻ ഉപയോഗിച്ച തോക്ക് ഹാജരാക്കണം എന്ന് പറഞ്ഞ് ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. കേസിന്റെ പേരിൽ അനാവശ്യമായി പലവട്ടം രാധാകൃഷ്ണനെ ഭീഷണിപ്പെടുത്തിയെന്നും ആക്ഷേപമുണ്ട്.
യോ യോ ഹണി സിംഗിന് വധഭീഷണി; ഞാന്‍ ഭയന്നിരിക്കുന്നു, ഇപ്പോള്‍ പേടി മരണത്തെയാണെന്ന് ഹണി സിംഗ്
മ്ലാവിനെ വേട്ടയാടിയ കേസിൽ രാധാകൃഷ്ണൻ പ്രതിയല്ലെന്നാണ് വനം വകുപ്പും നാട്ടുകാരും പറയുന്നത്. കേസിലെ നാല് പ്രതികളും ഒളിവിലാണ്. നാലാം പ്രതി ഒളിവിലിരിക്കെ നാട്ടുകാരിൽ ഒരാളെ ഫോണിൽ വിളിച്ച് തോക്ക് ഒളിപ്പിക്കാൻ പറഞ്ഞിരുന്നുവെന്നും അത് രാധാകൃഷ്ണന്റെ ഫോണിലാണ് വിളിച്ചതെന്നും പറഞ്ഞാണ് രാധാകൃഷ്ണനെ ഫോറസ്റ്റ് ജീവനക്കാർ നിരന്തരം ശല്യം ചെയ്തതെന്നുമാണ് നാട്ടുകാരുടെ പരാതി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam