ഗോൾഡി ബ്രാറിന്റെ സംഘത്തിന്റെ ഭാഗമാണെന്ന് അവകാശപ്പെടുന്ന ആളുകളിൽ നിന്ന് ഹണി സിംഗിന് ഫോൺ കോളുകൾ ലഭിച്ചതായാണ് വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തെ തുടർന്ന് സിംഗ് ദില്ലി പോലീസിൽ പരാതി നൽകി. സ്റ്റേഷനില്‍ നേരിട്ടെത്തിയാണ് ഹണി സിംഗ് പരാതി നല്‍കിയത്.

ദില്ലി: ഗായകനും റാപ്പറുമായ യോ യോ ഹണി സിംഗിന് വധഭീഷണി. ആധോലോക ഗുണ്ടയായ ഗോൾഡി ബ്രാറിൽ നിന്നാണ് വധഭീഷണി നേരിടുന്നത് എന്നാണ് ഹണി സിംഗ് പറയുന്നത്. ഗോൾഡി ബ്രാറിന്റെ സംഘത്തിന്റെ ഭാഗമാണെന്ന് അവകാശപ്പെടുന്ന ആളുകളിൽ നിന്ന് ഹണി സിംഗിന് ഫോൺ കോളുകൾ ലഭിച്ചതായാണ് വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തെ തുടർന്ന് സിംഗ് ദില്ലി പോലീസിൽ പരാതി നൽകി. സ്റ്റേഷനില്‍ നേരിട്ടെത്തിയാണ് ഹണി സിംഗ് പരാതി നല്‍കിയത്.

"എനിക്ക് എന്‍റെ ജീവനക്കാര്‍ക്കും ഗോൾഡി ബ്രാറിലെ സംഘത്തിന്‍റെ അംഗങ്ങള്‍ എന്ന് അവകാശപ്പെടുന്നവരില്‍ നിന്നും ഫോൺ കോളുകൾ ലഭിച്ചു. എനിക്ക് സുരക്ഷ നൽകാനും സംഭവത്തില്‍ അന്വേഷണം നടത്താനും ദില്ലി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ ഞാന്‍ ഭയന്നിരിക്കുകയാണ്. സംഭവത്തില്‍ കൂടുതല്‍ വിശദാംശങ്ങള്‍ അന്വേഷണത്തിലായിരിക്കുന്ന കാര്യങ്ങള്‍ ആയതിനാല്‍ ഇപ്പോള്‍ വെളിപ്പെടുത്താന്‍ സാധിക്കില്ല" - ഹണിസിംഗ് ദില്ലിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

പൊലീസിന് എന്‍റെ കയ്യിലുള്ള എല്ലാ തെളിവുകളും കൈമാറിയിട്ടുണ്ട്. ആദ്യമായാണ് ഇത്തരം ഒരു അനുഭവം ഉണ്ടാകുന്നത്. എപ്പോഴും എന്നെ ജനങ്ങള്‍ സ്നേഹിച്ചിട്ടെയുള്ളൂ. ഞാന്‍ ശരിക്കും പേടിച്ചു. എന്‍റെ കുടുംബവും വളരെ പേടിച്ചിരിക്കുകയാണ്. എനിക്ക് മരണത്തെ പേടിയാണ്. അന്താരാഷ്ട്ര നമ്പറുകളില്‍ നിന്നാണ് എനിക്ക് കോളുകള്‍ വരുന്നത്. കൂടുതല്‍ വിവരങ്ങള്‍ ഞാന്‍ പിന്നീട് നല്‍കാമെന്നും ഹണി സിംഗ് പറഞ്ഞു. 

നേരത്തെ സല്‍മാന്‍ ഖാനും, കുടുംബത്തിനും എതിരെ വധ ഭീഷണി ഉണ്ടായത് ബോളിവുഡില്‍ വലിയ ചര്‍ച്ചയായിരുന്നു. സല്‍മാന്‍ ഖാന്‍റെ പിതാവ് സലീം ഖാന്‍റെ പേരിലാണ് അന്ന് ഭീഷണിക്കത്ത് വന്നത്. കത്തിൽ ഗുണ്ടാസംഘങ്ങളുടെ ഇനീഷ്യലുകൾ ഉണ്ടായിരുന്നു - ജിബി, എൽബി എന്നിവയായിരുന്നു അത്. 

പാഞ്ചാബ് പോപ്പ് ഗായകന്‍ സിദ്ധു മൂസ് വാലയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതായി റിപ്പോർട്ട് ചെയ്യപ്പെട്ട സംഘമാണ് ഗോൾഡി ബ്രാറിന്‍റെത് (ജിബി). സൽമാൻ ഖാനെ വധിക്കുമെന്ന് നേരത്തെ തന്നെ ഭീഷണിപ്പെടുത്തിയിരുന്ന സംഘമാണ് ലോറൻസ് ബിഷ്‌ണോയിയുടെത് (എല്‍ബി).

ആദിപുരുഷ് കാണാന്‍ ആളുകയറുന്നില്ല; ടിക്കറ്റ് നിരക്ക് വെട്ടിക്കുറച്ചു

ആദിപുരുഷ് സംവിധായകനെയും നിര്‍മ്മാതാക്കളെയും രൂക്ഷമായി വിമര്‍ശിച്ച് മുകേഷ് ഖന്ന