
ആലപ്പുഴ: അർത്തുങ്കൽ ബസിലിക്ക തിരുനാളിനോടനുബന്ധിച്ച് പള്ളിപ്പരിസരത്ത് കച്ചവടത്തിനെത്തിയ കടയിലെ ജീവനക്കാരനെ കുത്തിപ്പരിക്കേൽപിച്ച കേസിലെ പ്രതി പിടിയിൽ. കായംകുളം മുനിസിപ്പൽ എട്ടാം വാർഡിൽ വാണിയൻറയ്യത്തുവീട്ടിൽ മുഹമ്മദ് മുനീറിനെ (22) കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി തിരുവനന്തപുരം ജില്ലയിൽ വെട്ടുതുറ ചാന്നാങ്കരയിൽ ജ്യോതിഷ് ഭവനിൽ ജ്യോതിഷിനെയാണ് (26) അർത്തുങ്കൽ പൊലീസ് പിടികൂടിയത്.
ഒളിവിൽപോയ പ്രതിയെ എറണാകുളത്തുനിന്നാണ് കസ്റ്റഡിയിൽ എടുത്തത്. ഇടപ്പള്ളിയിലെ ഒരു ഹോട്ടലിൽ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു. കൊല്ലം ജില്ലയിലെ ചടയമംഗലം പോലീസ് സ്റ്റേഷൻ പരിധിയിൽ ഗുണ്ട നിയമപ്രകാരം ആറ്മാസത്തേക്ക് ഇയാളെ നാടുകടത്തിയിരുന്നു. ഇയാൾ ജയിൽ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. പ്രതിയെ ചേർത്തല കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അസംഘടിത തൊഴിലാളികൾക്കായി പ്രതിമാസം 3,000 രൂപ പെൻഷൻ; എന്താണ് പ്രധാനമന്ത്രി ശ്രം യോഗി മാൻധൻ യോജന
കാര്‍ഷിക സെന്‍സസ്: എന്യൂമറേറ്റര്‍ ഒഴിവ്
ആലപ്പുഴ: രാജ്യവ്യാപകമായി അഞ്ചു വര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന കാര്‍ഷിക സെന്‍സസിന്റെ ജില്ലയിലെ വിവരശേഖരണത്തിന് ഉദ്യോഗാര്‍ത്ഥികളെ തേടുന്നു. ഒന്നാംഘട്ട വിവരശേഖരണത്തിനായി ചേര്‍ത്തല, അമ്പലപ്പുഴ, കുട്ടനാട്, ചെങ്ങന്നൂര്‍, മാവേലിക്കര, കാര്‍ത്തികപ്പളളി താലൂക്കുകളില്‍ എന്യൂമറേറ്ററെ ആവശ്യമൂണ്ട്. ഹയര്‍ സെക്കന്ററി /തത്തുല്യ യോഗ്യതയുള്ള, സ്മാര്‍ട്ട് ഫോണ്‍ സ്വന്തമായിട്ടുള്ളവരും അത് ഉപയോഗിക്കുന്നതില്‍ പ്രായോഗിക പരിജ്ഞാനവുമുള്ളവര്‍ക്കാണ് അവസരം. തദ്ദേശ സ്വയംഭരണ വാര്‍ഡുകള്‍ അടിസ്ഥാനമാക്കി മൊബൈല്‍ ആപ്ലിക്കേഷന്‍ സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് 11-മത് കാര്‍ഷിക സെന്‍സസിന്റെ ഒന്നാംഘട്ട വിവരശേഖരണമാണ് നടക്കുന്നത്.
ഒരു വാര്‍ഡിന് 3600 രൂപയാണ് പ്രതിഫലം. താല്‍പ്പര്യമുളളവര്‍ ഫെബ്രുവരി 13-ന് രാവിലെ 11 മണിക്ക് ആധാര്‍ കാര്‍ഡ്, എസ്.എസ്.എല്‍.സി ബുക്ക്, പ്രീഡിഗ്രി/പ്ലസ് ടു സര്‍ട്ടിഫിക്കറ്റ് പാസ് പോര്‍ട്ട് സൈസ് കളര്‍ഫോട്ടോ എന്നിവ സഹിതം അതത് താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസുകളില്‍ ഹാജരാകണം.