ലോക്ക്ഡൗൺ കാലത്ത് ചൊരിമണലിൽ കഷ്ടപ്പെട്ട സർക്കാർ ജീവനക്കാരൻ നേടിയത് നൂറുമേനി വിളവ്

By Web TeamFirst Published Jul 1, 2020, 11:04 PM IST
Highlights

ഒരേക്കർ സ്ഥലത്ത് 50പപ്പായ, 50 ഏത്തവാഴ, 35ഞാലിപ്പൂവൻ വാഴ, പയർ, വെണ്ട, വഴുതന, ചീര, പച്ചമുളക്, ചേന, ചേമ്പ്, കാച്ചിൽ, ജാതി, കോവൽ തുടങ്ങി വിളകൾ നട്ടു. ചീരയുടെ വിളവെടുപ്പ് പൂർത്തിയായി. 

കഞ്ഞിക്കുഴി: ലോക്ക്ഡൗൺ കാലത്ത് ചൊരിമണലിൽ കഷ്ടപ്പെട്ട സർക്കാർ ജീവനക്കാരന് നൂറുമേനി വിളവ്. കഞ്ഞിക്കുഴി പഞ്ചായത്ത് വാർഡ് 15 ചാലയിൽ എം. സതീഷാണ് കൊറോണക്കാലം കാർഷിക നേട്ടത്തിനുളള വഴിയാക്കിയത്. 

പി.എസ്.സി. ആലപ്പുഴ ഓഫീസിലാണ് സതീഷ് ജോലി ചെയ്യുന്നത്. അച്ഛൻ റിട്ട. പഞ്ചായത്ത് സെക്രട്ടറിയായ മനോഹരൻ പരമ്പരാഗത നെൽകർഷകനാണ്. ഇദ്ദേഹത്തിന്റെ നിർദേശങ്ങൾക്ക് അനുസരിച്ച് കൃഷി ചെയ്തു. ഒരേക്കർ സ്ഥലത്ത് 50പപ്പായ, 50 ഏത്തവാഴ, 35ഞാലിപ്പൂവൻ വാഴ, പയർ, വെണ്ട, വഴുതന, ചീര, പച്ചമുളക്, ചേന, ചേമ്പ്, കാച്ചിൽ, ജാതി, കോവൽ തുടങ്ങി വിളകൾ നട്ടു. ചീരയുടെ വിളവെടുപ്പ് പൂർത്തിയായി. 

പപ്പായയും മറ്റ് പച്ചക്കറികളും ഇപ്പോൾ വിളവെടുക്കുന്നുണ്ട്. കോഴിവളവും ചാണകവും എല്ലുപൊടിയും മാത്രമാണ് വളമാക്കിയത്. ജൈവ കീടനിയന്ത്രണ മാർഗങ്ങൾ അവലംബിച്ചായിരുന്നു കൃഷി. അമ്മ വസുന്ധരയും ഭാര്യ രശ്മിയും കൃഷി സഹായത്തിനുണ്ട്. മീനാക്ഷി, ദേവു, ജാനു എന്നിവരാണ് സതീഷിന്റെ മക്കൾ.  

click me!