ഭാര്യയെ വെട്ടി കുട്ടികളുമായി മുങ്ങിയ ഭർത്താവ് സ്റ്റേഷനിലെത്തി കീഴടങ്ങി; വെട്ടേറ്റ യുവതി ചികിത്സയിൽ

Published : Nov 28, 2024, 12:25 PM ISTUpdated : Nov 28, 2024, 12:34 PM IST
ഭാര്യയെ വെട്ടി കുട്ടികളുമായി മുങ്ങിയ ഭർത്താവ് സ്റ്റേഷനിലെത്തി കീഴടങ്ങി; വെട്ടേറ്റ യുവതി ചികിത്സയിൽ

Synopsis

ഇക്കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് ഭാര്യയെ ആക്രമിച്ച ശേഷം കുട്ടികളുമായി വിപിൽ കടന്നുകളഞ്ഞത്. ഗുരുതരമായി പരിക്കേറ്റ അശ്വതി ഇപ്പോഴും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. 

പത്തനംതിട്ട: പത്തനംതിട്ട കോട്ടമലയിൽ ഭാര്യയെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ ഭർത്താവ് കീഴടങ്ങി. ഡിവൈഎസ്പി ഓഫീസിൽ എത്തിയാണ് തിരുവനന്തപുരം ചാക്ക സ്വദേശി വിപിൽ കീഴടങ്ങിയത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് ഭാര്യയെ ആക്രമിച്ച ശേഷം കുട്ടികളുമായി വിപിൽ കടന്നുകളഞ്ഞത്. ഗുരുതരമായി പരിക്കേറ്റ അശ്വതി ഇപ്പോഴും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. 

കുടുംബപ്രശ്നങ്ങളാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞിരുന്നു. സംഭവശേഷം രണ്ട് മക്കളെയും കൂട്ടി വിപിൻ കടന്നു കളയുകയായിരുന്നു. ഇയാൾക്കായി പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് കീഴടങ്ങിയത്. തിരുവനന്തപുരം സ്വദേശിയായ വിപിനും പത്തനംതിട്ട ആങ്ങമൂഴി സ്വദേശി അശ്വതിയും കോട്ടമലയിൽ വാകടയ്ക്ക് താമസിക്കുകയാണ്. 

ആനഎഴുന്നളളിപ്പിലെ ഹൈകോടതി മാർഗനിര്‍ദേശം അപ്രായോഗികം,മുഖ്യമന്ത്രി ഉന്നതതലയോഗം വിളിക്കുമെന്ന് മന്ത്രി കെരാജന്‍

https://www.youtube.com/watch?v=Ko18SgceYX8

PREV
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്