'താക്കോൽ കളഞ്ഞുപോയി', ഹോര്‍മൂസ് തുറക്കാൻ ആവശ്യപ്പെട്ട് ഭീഷണിയും തെറിവിളിയും നടത്തിയ ട്രംപിനെ പരിഹസിച്ച് ഇറാൻ എംബസികൾ

Published : Apr 06, 2026, 06:52 PM IST
Sarcastic social media posts by Iranian embassies and explosions near Tehran's Azadi Square

Synopsis

ഹോർമുസ് കടലിടുക്ക് തുറന്നില്ലെങ്കിൽ പവർ പ്ലാന്റുകൾ തകർക്കുമെന്ന ഡൊണാൾഡ് ട്രംപിന്റെ ഭീഷണിയെ ഇറാൻ എംബസികൾ സോഷ്യൽ മീഡിയയിൽ പരിഹസിച്ചു. അതേസമയം, യുഎസ്-ഇസ്രായേൽ വ്യോമാക്രമണത്തിൽ ഇറാനിയൻ ജനറൽ കൊല്ലപ്പെടുകയും ടെഹ്‌റാനിൽ സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തതോടെ സംഘർഷം രൂക്ഷമായി തുടരുകയാണ്.

ടെഹ്‌റാൻ: ഹോർമുസ് കടലിടുക്ക് തുറന്നില്ലെങ്കിൽ ഇറാന്റെ പവർ പ്ലാന്റുകൾ തകർക്കുമെന്ന ഡൊണാൾഡ് ട്രംപിന്റെ ഭീഷണിക്ക് പിന്നാലെ, വിവിധ രാജ്യങ്ങളിലെ ഇറാൻ എംബസികൾ ട്രംപിനെ പരിഹസിച്ച് രംഗത്ത്. എക്സിലൂടെയാണ് ഇറാൻ നയതന്ത്ര പ്രതിനിധികൾ ട്രംപിന്റെ അന്ത്യശാസനത്തെ പരിഹസിച്ചത്. ലോകരാജ്യങ്ങൾ ട്രംപിന്റെ പ്രസ്താവനയോട് എങ്ങനെ പ്രതികരിക്കുന്നു എന്ന രീതിയിലുള്ള ഒരു സംഭാഷണമാണ് ദക്ഷിണാഫ്രിക്കയിലെ ഇറാൻ എംബസി പങ്കുവെച്ചത്. ട്രംപ്: ‘ഹോർമുസ് തുറക്കൂ!’ ഇന്ത്യ: ‘ഇതിപ്പോൾ അടച്ചിരിക്കുകയാണോ?’ ‘തുറന്നുതന്നെയാണല്ലോ.. ചൈന: ഞങ്ങൾ ഇപ്പോൾ അതുവഴി വന്നതേയുള്ളൂ!’ ഹോർമുസ് കടലിടുക്ക് ഇറാൻ പൂർണ്ണമായും അടച്ചിട്ടില്ലെന്നും ട്രംപ് വെറുതെ ബഹളം വെക്കുകയാണെന്നുമാണ് ഈ പോസ്റ്റിലൂടെ ഇറാൻ ലക്ഷ്യം വെക്കുന്നത്. ബൾഗേറിയയിലെ ഇറാൻ എംബസിയും ട്രംപിന്റെ പുതിയ ട്രൂത്ത് സോഷ്യൽ പോസ്റ്റിനെതിരെ രംഗത്തെത്തി"ടേക്ക് ഇറ്റ് ഈസി ടൈഗർ.. ശാന്തനാ' കൂഎന്നാണ് ഇവർ കുറിച്ചത്. ‘ട്രംപ്, എന്തെങ്കിലും കൂടിയൊക്കെ പറയൂ.. ഞങ്ങൾക്ക് ബോറടിക്കുന്നു’ താക്കോൽ കളഞ്ഞുപോയി തുടങ്ങിയായിരുന്നു സിംബാബ്‌വെയിലെ ഇറാൻ മിഷൻ ട്രംപിന്റെ ഭീഷണിയെ പരിഹസിച്ചത്.

സോഷ്യൽ മീഡിയയിൽ പരിഹാസങ്ങൾ നടക്കുമ്പോഴും ഭൂമിയിൽ യുദ്ധം രക്തരൂക്ഷിതമായി തുടരുകയാണ്. തിങ്കളാഴ്ച നടന്ന യുഎസ്-ഇസ്രായേൽ വ്യോമാക്രമണത്തിൽ ഇറാനിൽ 25-ലധികം പേർ കൊല്ലപ്പെട്ടു. ഇറാന്റെ റെവല്യൂഷണറി ഗാർഡ് ഇന്റലിജൻസ് മേധാവി മേജർ ജനറൽ മാജിദ് ഖാദേമിയും കൊല്ലപ്പെട്ടവരിലുണ്ടെന്ന് ഇറാൻ സ്ഥിരീകരിച്ചു. ടെഹ്‌റാനിലെ ഷെരീഫ് യൂണിവേഴ്സിറ്റിക്ക് സമീപവും ആസാദി സ്ക്വയറിലും ശക്തമായ സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തു. ഇറാന്റെ മിസൈലുകൾ ഇസ്രായേലിലെ ഹൈഫ നഗരത്തിൽ പതിക്കുകയും നാശനഷ്ടങ്ങൾ ഉണ്ടാവുകയും ചെയ്തു. സൗദി അറേബ്യ, കുവൈറ്റ്, യുഎഇ എന്നീ രാജ്യങ്ങൾ ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും പ്രതിരോധിക്കാൻ വ്യോമപ്രതിരോധ സംവിധാനങ്ങൾ സജീവമാക്കിയിട്ടുണ്ട്. സംഘർഷം കടുക്കുന്നതോടെ ആഗോള വിപണിയിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില കുതിച്ചുയരുകയാണ്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഒരു തീപ്പൊരി അകലെ ദുരന്തം, കോഴിക്കോട് അനധികൃതമായി സൂക്ഷിച്ച 184 കിലോഗ്രാം വെടിമരുന്ന് ശേഖരം പിടികൂടി
കഴുത്തിൽ ഷാൾ മുറുക്കി 16 കാരിയുടെ ആത്മഹത്യ; സം​സ്​കാ​ര ച​ട​ങ്ങിനിടെ കുട്ടിയുടെ അമ്മയെ സമാധാനിപ്പിക്കവേ അയൽവാസി കുഴഞ്ഞ് വീണ് മരിച്ചു