പാട്ടിന്റെ ശബ്ദം കുറയ്ക്കാൻ ആവശ്യപ്പെട്ടു, രാത്രിയിലെത്തി പ്രസ് ഉടമയെ ക്രൂരമായി മർദ്ദിച്ച് ഓട്ടോ ഡ്രൈവർ

Published : Feb 05, 2022, 11:51 AM IST
പാട്ടിന്റെ ശബ്ദം കുറയ്ക്കാൻ ആവശ്യപ്പെട്ടു, രാത്രിയിലെത്തി പ്രസ് ഉടമയെ  ക്രൂരമായി മർദ്ദിച്ച് ഓട്ടോ ഡ്രൈവർ

Synopsis

രാത്രിയിൽ ജോലി കഴിഞ്ഞ് പ്രസ് അടച്ച് പുറത്തിറങ്ങുന്ന സമയത്ത് മദ്യലഹരിയിലെത്തിലെ ഓട്ടോ ഡ്രൈവർ സന്തോഷ്, ഐസക്കിനെ ക്രൂരമായി മർദിക്കുകയായിരുന്നു

മൂന്നാർ: ഓട്ടോറിക്ഷയിലെ ഉച്ചത്തിലുള്ള പാട്ട് കുറയ്ക്കാനാവശ്യപ്പെട്ട പ്രസ് ഉടമയെ ഡ്രൈവർ ക്രൂരമായി മർദിച്ചു. നല്ല തണ്ണി റോഡിലെ മരിയ പ്രസ് ഉടമയായ എസ്.ഐസ്ക് (54) ആണ് മർദനമേറ്റ് ടാറ്റാ ടീ ആശുപത്രിയിൽ കഴിയുന്നത്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. പ്രസിനു മുൻപിൽ പാർക്കു ചെയ്തിരുന്ന ഓട്ടോറിക്ഷയിൽ നിന്നുള്ള അമിത ശബ്ദത്തിലുള്ള പാട്ട് കുറയ്ക്കാൻ ഐസക് ആവശ്യപ്പെട്ടു. 

ഇത് ഇഷ്ടപ്പെടാത്തതിനെ തുടർന്ന് ഡ്രൈവർമാരുടെ നേതൃത്വത്തിൽ ബഹളവുമായി പ്രസിലെത്തി. നാട്ടുകാരെത്തി പ്രശ്നം പരിഹരിച്ച് ഇവരെ മടക്കി അയച്ചു. എന്നാൽ രാത്രിയിൽ ജോലി കഴിഞ്ഞ് പ്രസ് അടച്ച് പുറത്തിറങ്ങുന്ന സമയത്ത് മദ്യലഹരിയിലെത്തിലെ ഓട്ടോ ഡ്രൈവർ സന്തോഷ്, ഐസക്കിനെ ക്രൂരമായി മർദിക്കുകയായിരുന്നു. മർദമേറ്റ് കിടന്ന ഇയാളെ അയൽവാസികളാണ് ആശുപത്രിയിലെത്തിച്ചത്. സംഭവത്തിൽ മൂന്നാർ പൊലീസ് കേസെടുത്തു.
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മകളോടൊപ്പം സഞ്ചരിക്കവെ സ്കൂട്ടറിൽ നിയന്ത്രണം വിട്ടെത്തിയ ബുള്ളറ്റ് ഇടിച്ചു, യുവതിക്ക് ദാരുണാന്ത്യം, 5 വയസ്സുകാരി ഗുരുതരാവസ്ഥയിൽ
രാത്രി തുടങ്ങി ഇന്ന് പുലര്‍ച്ചെ വരെ നടന്നത് 2709 വാഹനങ്ങളും 76 ലോഡ്ജുകളിലും പരിശോധന, പിടികിട്ടാപുള്ളികൾ ഉൾപ്പെടെ 167 പേര്‍ പിടിയിൽ