വിമാനത്താവളത്തില്‍ കൊവിഡ് പോസിറ്റീവ്, പുറത്ത് നെഗറ്റീവ്; കൊവിഡ് പരിശോധനയെപ്പറ്റി വ്യാപക പരാതി

Published : Feb 05, 2022, 11:50 AM IST
വിമാനത്താവളത്തില്‍ കൊവിഡ് പോസിറ്റീവ്, പുറത്ത് നെഗറ്റീവ്; കൊവിഡ് പരിശോധനയെപ്പറ്റി വ്യാപക പരാതി

Synopsis

48 മണിക്കൂറിനകമെടുത്ത ആർ ടി പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റുണ്ടെങ്കിലേ, വിദേശത്തേക്ക്  പറക്കാനാകൂ. ഇത്തരത്തിൽ പരിശോധന നടത്താൻ കരിപ്പൂർ വിമാനത്താവളത്തിൽ സജ്ജീകരിച്ച  ലാബിനെതിരെയാണ് യാത്രക്കാരുടെ പരാതി.

വിമാനത്താവളങ്ങളിലെ കൊവിഡ് പരിശോധനഫലങ്ങളിലെ പാളിച്ചകളെപ്പറ്റി യാത്രക്കാരുടെ വ്യാപക പരാതി. സാമ്പത്തിക ലാഭം ലക്ഷ്യംവച്ച്  പരിശോധന ഫലങ്ങളിൽ  കരിപ്പൂർ വിമാനത്താവളത്തിനകത്തെ സ്വകാര്യ   ലാബ് അധികൃതർ കൃത്രിമം നടത്തുന്നുവെന്നാണ് യാത്രക്കാർ ആരോപിക്കുന്നത്.  പരിശോധയിലെ പാളിച്ചകൾ നേരിട്ടന്വേഷിച്ച് റിപ്പോർട്ട് നൽകാൻ  അഡീഷണൽ ഡിഎംഒയെ ചുമതലപ്പെടുത്തിയെന്ന് മലപ്പുറം ഡിഎംഒ അറിയിച്ചു.  

 48 മണിക്കൂറിനകമെടുത്ത ആർ ടി പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റുണ്ടെങ്കിലേ, വിദേശത്തേക്ക്  പറക്കാനാകൂ. ഇത്തരത്തിൽ പരിശോധന നടത്താൻ കരിപ്പൂർ വിമാനത്താവളത്തിൽ സജ്ജീകരിച്ച  ലാബിനെതിരെയാണ് യാത്രക്കാരുടെ പരാതി. കഴിഞ്ഞ ദിവസം ദുബായിലേക്ക് യാത്രപുറപ്പെട്ട കോഴിക്കോട് സ്വദേശി ലതീഷിന്‍റെ അനുഭവം കേൾക്കുക. യാത്രക്ക് മുന്നോടിയായി വിമാനത്താവളത്തിന് പുറത്ത് നിന്നെടുത്ത പരിശോധന ഫലം നെഗറ്റിവ്. എന്നാൽ വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിൽ പോസിറ്റീവായതിനെ തുടർന്ന് യാത്ര നഷ്ടമായി. ഫലത്തിൽ സംശയം തോന്നി പുറത്തുവന്ന് പരിശോധിച്ചപ്പോൾ  ഫലം വീണ്ടും നെഗറ്റീവ്. ഇതിന് പിന്നാലെ യാത്രക്കാരന്‍ ആരോഗ്യമന്ത്രിക്കുൾപ്പെടെ പരാതി നൽകിയിട്ടുണ്ട്. 

സമാനരീതിയിൽ, കഴിഞ്ഞയാഴ്ച പത്തുപേർക്കെങ്കിലും യാത്ര നഷ്ടമായെന്നാണ് വിവരം. മറ്റൊരിടത്ത് പരിശോധ നടത്തുമ്പോൾ ഇവരെല്ലാം നെഗറ്റീവ്. ജില്ലാ ഭരണകൂടം ടെണ്ടർ വഴി നിയമിച്ച  സ്വകാര്യ ലാബുകളാണ് വിമാനത്താവളങ്ങളിൽ  പരിശോധന  നടത്തുന്നത്. പരാതി വ്യാപകമായതോടെയാണ്, ആരോഗ്യവകുപ്പ് അന്വേഷണം തുടങ്ങിയത്. മലപ്പുറം അഡീഷണൽ ഡിഎംഒ , കരിപ്പൂർ വിമാനത്താവളത്തിലെത്തിലെ ക്രമക്കേടുകൾ പരിശോധിച്ച് റിപ്പോർട്ട് നൽകും. അതേസമയം പരിശോധനയിൽ പിഴവ് സംഭവിച്ചിട്ടില്ലെന്നാണ് ലാബ് അധികൃതരുടെ പ്രതികരണം. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'വന്യമൃ​ഗങ്ങളേക്കാൾ ശല്യം സിപിഎം, എന്തിനാണ് അസ്വസ്ഥത;' ചൂരൽമലയിൽ കോൺ​ഗ്രസ് വാങ്ങിയ ഭൂമി സന്ദർശിച്ച് ഷാഫി പറമ്പിൽ
'പുതിയ സാരി വാങ്ങിയിട്ട് 10 വർഷം കഴിഞ്ഞു, ഇപ്പോള്‍ ഉപയോഗിക്കുന്നതിൽ 25 വർഷം പഴക്കമുള്ളത്'; കാരണം വ്യക്തമാക്കി വാസുകി ഐഎഎസ്