
കോഴിക്കോട്: കോഴിക്കോട് 'സൗത്ത് ബീച്ചിൽ കടലിൽ അറവുമാലിന്യം തള്ളുന്നതിനിടെ ഒരാൾ പിടിയിൽ. മേത്തൽ വീട് പറമ്പിൽ
ജമാലി(37)നെയാണ് രാത്രികാല പരിശോധനക്കിടെ കോർപ്പറേഷൻ ആരോഗ്യ വിഭാഗം പിടികൂടിയത്. മാലിന്യം കൊണ്ടുവരാനായി ഉപയോഗിച്ച KL-11- AY-5520 സ്കൂട്ടർ കസ്റ്റഡിയിലെടുത്തു.
ഇരുട്ടിന്റെ മറവിൽ അറവുമാലിന്യം ബീച്ചിൽ തള്ളുന്നത് പതിവായ സാഹചര്യത്തിലാണ് രാത്രികാല പരിശോധന ഊർജിതമാക്കിയത്. ചീഞ്ഞുനാറുന്ന അറവ് മാലിന്യം പരിസരവാസികൾക്കും ബീച്ചിലെത്തുന്ന വിനോദ സഞ്ചാരികൾക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്ന് പരാതി ഉയര്‍ന്നിരുന്നു. കൂടാതെ ബീച്ചിൽ തെരുവുനായ ശല്യം കൂടുന്നതിനും ഇത് കാരണമാകുന്നുണ്ട്.
മാലിന്യം സ്വന്തം ഉത്തരവാദിത്തത്തിൽ ശാസ്ത്രീയമായി സംസ്കരിക്കണമെന്ന നിയമം കാറ്റിൽ പറത്തി പറത്തിയാണ് മാലിന്യം പതിവായി കടലില്‍ തള്ളുന്നത്.
പൊതുജലാശയം മലിനമാക്കുന്നത് 2 വർഷം വരെ തടവും 2 ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണ്. ഇത്തരത്തിൽ നിമയലംഘനം നടത്തുന്നവർക്കെതിരെ മുൻസിപ്പൽ 340 a,340 b, വകുപ്പുകൾ പ്രകാരം ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഹെൽത്ത് ഓഫീസർ ഡോ.ആർ.എസ് . ഗോപകുമാർ പറഞ്ഞു.
പിടിയിലായ ജമാല്‍ മുമ്പും സമാനമായ കുറ്റകൃത്യം ചെയ്തതിട്ടുണ്ട്. അന്ന് ഇയാളെ, ഇനി മാലിന്യം പൊതുജലാശയത്തില്‍ തള്ളില്ലെന്ന ഉറപ്പിന്മേല്‍ പിഴ ഈടാക്കിയ ശേഷം വിട്ടയക്കുകയായിരുന്നു. തുടര്‍ന്നും ഇതാവര്‍ത്തിച്ച സാഹചര്യത്തിൽ തുടർനടപടികൾക്കായി റെവന്യൂ ഡിവിഷണൽ മജിസ്ട്രേറ്റ് മുമ്പാകെ റിപ്പോർട്ട് സമർപ്പിക്കുമെന്നും ഹെൽത്ത് ഓഫീസർ അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam