കോഴിക്കോട് സ്കൂള്‍ വിദ്യാര്‍ത്ഥിക്ക് പീഡനം, പ്രതി പിടിയില്‍

Published : Feb 17, 2023, 03:52 PM ISTUpdated : Feb 17, 2023, 08:57 PM IST
 കോഴിക്കോട് സ്കൂള്‍ വിദ്യാര്‍ത്ഥിക്ക് പീഡനം, പ്രതി പിടിയില്‍

Synopsis

മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെ തുടർന്നാണ് ഇയാള്‍ കീഴടങ്ങിയത്. കഴിഞ്ഞ ഡിസംബറിൽ ആയിരുന്നു ഇയാള്‍ വിദ്യാർത്ഥിയെ  പീഡിപ്പിച്ചത്.

കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് സ്കൂൾ വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. നാദാപുരം തൂണേരി സ്വദേശി പാറോള്ളതിൽ ഇസ്മയിലിനെയാണ് നാദാപുരം പൊലീസ് അറസ്റ്റ് ചെയ്തത്. ഡിസംബറിലാണ് ലൈംഗികാതിക്രമം നടന്നത്. ചൈൽഡ് ലൈൻ പ്രവർത്തകരുടെ കൗൺസിലിംഗിലാണ് കുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്. തുടർന്ന് ഇസ്‍മയിലിനെതിരെ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇക്കാര്യമറിഞ്ഞ പ്രതി വിദേശത്തേക്ക് കടക്കുകയും മുൻകൂർ ജാമ്യത്തിന് ശ്രമിക്കുകയും ചെയ്തു. മുൻകൂർ ജാമ്യാപേക്ഷ കോടതി തളളിയതോടെയാണ് ഇയാൾ ഇന്ന് കീഴടങ്ങുകായിരുന്നു. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കുറച്ച് നാളായി നോട്ടമിട്ടു, ഒടുവിൽ പൊക്കി; 500 രൂപ നിരക്കിൽ ചെറിയ പൊതികളിലാക്കി കഞ്ചാവ് വിൽപന, അസം സ്വദേശി പിടിയിൽ
കല്യാണം കഴിച്ചാൽ 10,000 രൂപ! വരനും വധുവും കെബിപിഎസ് ജീവനക്കാർ ആണെങ്കിൽ രണ്ടാൾക്കും പണം; കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻ സൊസൈറ്റി സർക്കുലർ