വെൻ്റിലേറ്റർ മാറ്റിയാൽ മരണമെന്ന് വിധിയെഴുതി; നാട്ടിലേക്ക് മടങ്ങുന്നതിനിടെ ജീവനറ്റു, ഒടുവിൽ ജീവൻ്റെ തുടിപ്പ്

Published : Jan 14, 2025, 10:25 PM ISTUpdated : Jan 14, 2025, 11:56 PM IST
വെൻ്റിലേറ്റർ മാറ്റിയാൽ മരണമെന്ന് വിധിയെഴുതി; നാട്ടിലേക്ക് മടങ്ങുന്നതിനിടെ ജീവനറ്റു, ഒടുവിൽ ജീവൻ്റെ തുടിപ്പ്

Synopsis

പാച്ചപ്പൊയ്ക വനിത ബാങ്കിന് സമീപം പുഷ്പാലയം വീട്ടിൽ പവിത്രൻ ,67 വയസ്സ് ,അന്തരിച്ചു. സംസ്കാരം ഇന്ന് പത്തിന്.. ചരമക്കോളത്തിൽ ഇങ്ങനെ കണ്ടു. പരേതൻ ഇപ്പോൾ എന്ത് ചെയ്യുന്നു? കണ്ണൂരിലെ എകെജി സഹകരണ ആശുപത്രിയിൽ ഐസിയുവിൽ കഴിയുന്നു. 

കണ്ണൂർ: മരിച്ചെന്ന് കരുതി മോർച്ചറിയിലേക്ക് മാറ്റാൻ തീരുമാനിച്ചയാൾക്ക് ജീവന്‍റെ തുടിപ്പ്. മംഗലാപുരത്തെ ആശുപത്രിയിൽ നിന്ന് കണ്ണൂരിലേക്ക് കൊണ്ടുവരുന്നതിനിടെ മരിച്ചെന്ന് കരുതിയ കൂത്തുപറമ്പ് സ്വദേശി പവിത്രനാണ് രണ്ടാം ജന്മം. കണ്ണൂർ എകെജി സഹകരണ ആശുപത്രിയിലെ ജീവനക്കാരാണ് ജീവനുണ്ടെന്ന് തിരിച്ചറിഞ്ഞത്. പവിത്രന്‍റെ മരണവാർത്ത പത്രങ്ങളിലും വന്നിരുന്നു. 

'പാച്ചപ്പൊയ്ക വനിത ബാങ്കിന് സമീപം പുഷ്പാലയം വീട്ടിൽ പവിത്രൻ ,67 വയസ്സ് ,അന്തരിച്ചു. സംസ്കാരം ഇന്ന് പത്തിന്..' ചരമക്കോളത്തിൽ ഇങ്ങനെ കണ്ടു. പരേതൻ ഇപ്പോൾ എന്ത് ചെയ്യുന്നു? കണ്ണൂരിലെ എകെജി സഹകരണ ആശുപത്രിയിൽ ഐസിയുവിൽ കഴിയുന്നു-എന്നാണ് മറുപടി. കണ്ണൂർ എകെജി ആശുപത്രിയിലെ സെക്യൂരിറ്റി ഗാർഡ് ജയനാണ് പവിത്രൻ്റെ ശരീരത്തിൽ ജീവന്‍റെ തുടിപ്പ് കണ്ടത്. അതിന് മുമ്പുണ്ടായതിങ്ങനെയാണ്.

ശ്വാസരോഗത്തെ തുടർന്ന് മംഗലാപുരത്തെ ഹെഗ്ഡെ ആശുപത്രിയിൽ വെന്‍റിലേറ്ററിലായിരുന്നു ഞായറാഴ്ച മുതൽ പവിത്രൻ. അധികനാൾ ആയുസ്സില്ലെന്ന് ഡോക്ടർമാർ ബന്ധുക്കളെ അറിയിച്ചു. താങ്ങാനാകാത്ത ചികിത്സാച്ചെലവും കൂടിയായപ്പോൾ ബന്ധുക്കൾ നാട്ടിലേക്ക് കൊണ്ടുപോകാൻ തീരുമാനിച്ചു. വെന്‍റിലേറ്റർ മാറ്റിയാൽ പത്ത് മിനിറ്റ് മാത്രം ആയുസ്സെന്നും ഡോക്ടർമാർ വിധിച്ചിരുന്നു. അങ്ങനെ വെന്‍റിലേറ്റർ മാറ്റി പവിത്രനുമായി ആംബുലൻസ് പുറപ്പെട്ടു. വഴിയേ മിടിപ്പ് നിലച്ചെന്നും ശ്വാസമില്ലാതായെന്നും കണ്ടതോടെ പവിത്രൻ മരിച്ചെന്ന വാർത്ത നാട്ടിലെത്തി. അവിടെ സംസ്കാര സമയം വരെ തീരുമാനിച്ചു. വാർത്തയും കൊടുത്തു. പിന്നീട് കണ്ണൂർ എകെജി ആശുപത്രിയിൽ വിളിച്ച് മോർച്ചറി സൗകര്യം ഏർപ്പാടാക്കി. പുലർച്ചെ മൂന്ന് മണിയോടെ ആംബുലൻസ് ആശുപത്രിയിൽ മോർച്ചറിക്ക് മുന്നിലെത്തി. നടപടികൾ പൂർത്തിയാക്കും മുമ്പ് ആളെ പുറത്തെടുത്തപ്പോഴാണ് ജയൻ അത് ശ്രദ്ധിച്ചത്, പവിത്രൻ കണ്ണ് തുറന്നിരിക്കുന്നു. ആളെ തിരിച്ചറിയുന്നു. പതിയെ പവിത്രൻ മരണത്തിൽ നിന്ന് ജീവിതത്തിലേക്ക് മടങ്ങുന്ന കാഴ്ച്ചയാണ് പിന്നീട് കണ്ടത്. 

ദമ്പതികളുടെ റിട്ടയർമെന്‍റ് ജീവിതം കാറില്‍; 'എല്‍ ആന്‍റ് ടി ചെയർമാന്' പണിയാകുമെന്ന് സോഷ്യല്‍ മീഡിയ

https://www.youtube.com/watch?v=Ko18SgceYX8

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഭർത്താവ് 62 വോട്ടിന് ജയിച്ചിടത്ത് ഭൂരിപക്ഷം അഞ്ചിരട്ടിയാക്കി രേഷ്മ, മറ്റൊരു വാർഡിൽ നിഖിലിനും ജയം; തെരഞ്ഞെടുപ്പ് കളറാക്കി യുവമിഥുനങ്ങൾ
പ്രായം നോക്കാതെ നിലപാട് നോക്കി വോട്ട് ചെയ്യണമെന്ന് അഭ്യ‍ർത്ഥിച്ചു, ആകെ കിട്ടിയത് 9 വോട്ട്; നിരാശയില്ലെന്ന് സി. നാരായണൻ നായർ