
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയ യാത്രക്കാരൻ നെഞ്ചുവേദനയെത്തുടർന്ന് മരിച്ചു. മാലിദ്വീപ് എയർവേയ്സിലെത്തിയ മാലിദ്വീപ് സ്വദേശി മുഹമ്മദ് നസീമാണ് (69) മരിച്ചത്. ചികിത്സയ്ക്കായാണ് മുഹമ്മദ് കൊച്ചിയിലെത്തിയത്. വിമാനമിറങ്ങിയ ശേഷം നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു