
കുന്നംകുളം: പഴുന്നാനയിൽ ബസ് ഡ്രൈവറെ ആക്രമിച്ച പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. പഴുന്നാന സ്വദേശികളായ പുഴങ്ങര ഇല്ലത്ത് വീട്ടിൽ ഫയാസ്(30), മണപ്പാട്ട് പറമ്പിൽ വീട്ടിൽ ഷാഫി എന്നിവരെയാണ് കുന്നംകുളം പൊലീസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കുന്നംകുളം പഴുന്നാന റൂട്ടിൽ സർവീസ് നടത്തുന്ന ഫിദ മോൾ ബസിലെ ഡ്രൈവർ ലിബീഷിനാണ് മർദ്ദനമേറ്റത്. ബസ് ഡ്രൈവർ ഇരുവരെയും നോക്കിയെന്ന് ആരോപിച്ചു കൊണ്ടാണ് ക്രൂരമായി മർദ്ദിച്ചത്. ആക്രമണത്തിന് പിറകെ ഇരുവരേയും അറസ്റ്റ് ചെയ്യുകയായിരുന്നു.
https://www.youtube.com/watch?v=Ko18SgceYX8