വര്‍ക്കലയിൽ ട്രെയിൻ തട്ടി മരിച്ച അമ്മയെയും കുഞ്ഞിനെയും തിരിച്ചറിഞ്ഞു, കാരണവും കണ്ടെത്തി പൊലീസ്

Published : Feb 28, 2024, 08:29 PM ISTUpdated : Feb 28, 2024, 08:30 PM IST
വര്‍ക്കലയിൽ ട്രെയിൻ തട്ടി മരിച്ച അമ്മയെയും കുഞ്ഞിനെയും തിരിച്ചറിഞ്ഞു, കാരണവും കണ്ടെത്തി പൊലീസ്

Synopsis

സംഭവത്തില്‍ വർക്കല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

തിരുവനന്തപുരം: വർക്കലയിൽ ട്രെയിന്‍ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയ അമ്മയെയും കുഞ്ഞിനെയും തിരിച്ചറിഞ്ഞു. വർക്കല മേൽവട്ടൂർ മഹേഷിന്‍റെ ഭാര്യ  ശരണ്യ (25), മിഥുൻ (5) എന്നിവരാണ് മരിച്ചത്. ഭർത്താവിന്‍റെ മദ്യപാനമാണ് മരണകാരണമെന്ന് പൊലീസ് വ്യക്തമാക്കി. കുഞ്ഞുമായി യുവതി ട്രെയിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തതാകാമെന്നാണ് കരുതുന്നത്. ഇതുസംബന്ധിച്ച കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ വർക്കല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഇന്ന് ഉച്ചയ്ക്ക് 12 മണിയോടുകൂടിയാണ് സംഭവം. കൊല്ലം ഭാഗത്തു നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് പോയ മെമു ട്രെയിൻ തട്ടിയാണ് ഇവർ മരിച്ചതെന്നാണ് പൊലീസിന്‍റെ നിഗമനം. സംഭവം നടന്നശേഷം ഇരുവരുടേയും മൃതദേഹങ്ങൾ വർക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. കുട്ടിക്ക് ഏകദേശം 5 വയസ്സോളം പ്രായം തോന്നിക്കുമെന്ന് പൊലീസ് പറഞ്ഞു. 

സെൻസർ ബോർഡ് ചട്ടങ്ങൾ അടിമുടി മാറും; നിർണായക നീക്കവുമായി കേന്ദ്രം, പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാം

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.  ടോള്‍ ഫ്രീ നമ്പര്‍:  Toll free helpline number: 1056, 0471-2552056)

 

PREV
click me!

Recommended Stories

മകളെ കാണാൻ വീട്ടിലെത്തിയ കുട്ടിയോട് അതിക്രമം, പ്രതിക്ക് 5 വർഷം തടവ് ശിക്ഷ
ഡ്രൈ ഡേ കണക്കാക്കി ബ്ലാക്ക് വിൽപ്പന, രഹസ്യ അറയിൽ സ്റ്റോക്ക് ചെയ്ത 'ജവാൻ ' ഉൾപ്പടെ എക്സൈസ് പിടികൂടി