
കണ്ണൂർ: നിടുംപുറം ചാലിൽ മരത്തിൽ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം. കോടന്തൂർ സ്വദേശി വിൻസന്റാണ് ചക്ക പറിക്കുന്നതിനിടെ വീണ് മരിച്ചത്. ഇന്ന് വൈകുന്നേരമാണ് സംഭവം. ചക്ക പറിക്കാൻ ശ്രമിക്കുന്നതിനിടെ കാൽതെന്നി വീഴുകയായിരുന്നു. ഉടൻ തന്നെ വിൻസെൻ്റിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടുനൽകും.
ഉത്സവത്തിനിടെ യുവാവിന്റെ തലയോട്ടി തല്ലിത്തകർത്തു; യുവാവ് ഗുരുതരാവസ്ഥയിൽ, മൂന്നുപേർ അറസ്റ്റിൽ
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam