
ആലപ്പുഴ: പ്രളയത്തെ തുടര്‍ന്ന് നിര്‍ത്തിയ ആലപ്പുഴ - ചങ്ങനാശേരി റൂട്ടില്‍ ഗതാഗതം പുനരാരംഭിച്ചു. എട്ട് വലിയ പമ്പുകളും ഡ്രഡ്ജറും ഉപയോഗിച്ച് ഇറിഗേഷന്‍ വകുപ്പാണ് വെള്ളം വറ്റിക്കുന്നത്. കഴിഞ്ഞ ദിവസമാണ് പമ്പുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ തുടങ്ങിയത്.
കിര്‍ലോസ്‌കറിന്‍റെ രണ്ട് കൂറ്റന്‍ പമ്പുകളും കൂടി പ്രവര്‍ത്തനക്ഷമമായതോടെയാണ് വെള്ളം കുടൂതലായി ഇറങ്ങിയത്. ആദ്യഘട്ടമായി വലിയ വാഹനങ്ങള്‍ മാത്രമാണ് ഇപ്പോള്‍ കടത്തിവിടുന്നത്. മഴയില്ലെങ്കില്‍ അടുത്ത ദിവസം മുതല്‍ ചെറിയ വണ്ടികളേയും കടത്തിവിടുമെന്ന് ഇറിഗേഷന്‍ അധികൃതര്‍ വ്യക്തമാക്കി. മൂന്ന് ദിവസത്തിനകം വെള്ളം വറ്റിച്ച് ഗതാഗതം പുനസ്ഥാപിക്കാനുള്ള നിര്‍ദേശം ഇതോടെ പ്രാവര്‍ത്തികമായതായി ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ കെ പി ഹരന്‍ബാബു പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam