ആലപ്പുഴ മാന്നാറിൽ അച്ഛൻ രണ്ട് പെൺകുട്ടികൾക്ക് വിഷം നൽകിയ ശേഷം ജീവനൊടുക്കി. സ്കൂളിൽ നിന്ന് മടങ്ങിവരുമ്പോൾ ജ്യൂസിൽ വിഷം കലർത്തി നൽകുകയായിരുന്നു. ഗുരുതരാവസ്ഥയിലായ കുട്ടികൾ ആശുപത്രിയിൽ ചികിത്സയിലാണ്.

ആലപ്പുഴ: ആലപ്പുഴ മാന്നാറിൽ രണ്ട് പെൺകുട്ടികൾക്ക് വിഷം നൽകി അച്ഛൻ ജീവനൊടുക്കി. മാന്നാർ ശിവശൈലം വെള്ളിക്കിഴക്കേതിൽ മനോജ് (45) വിഷം കഴിച്ച് മരിച്ചത്. വിഷം കഴിച്ച രണ്ട് പെൺകുട്ടികൾ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ആറാം ക്ലാസ് വിദ്യാർത്ഥി ശിവഗംഗ, രണ്ടാം ക്ലാസ് വിദ്യാർത്ഥി ശിവ കീർത്തന എന്നിവരാണ് ചികിത്സയിലുള്ളത്. സ്കൂളിൽ നിന്ന് കൂട്ടികൊണ്ട് വരുമ്പോൾ ജ്യൂസിൽ വിഷം കലർത്തി നൽകുകയായിരുന്നു. മൂവരും കാറിൽ അബോധാവസ്ഥയിൽ പാലത്തിനരികിൽ കിടന്നത് കണ്ട് നാട്ടുകാരാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)