ലോറിയിലെ കയർ കാലിൽ കുരുങ്ങി, റോഡിലൂടെ നൂറ് മീറ്റർ വലിച്ചു കൊണ്ടുപോയി, കാൽ അറ്റു; ദാരുണാന്ത്യം

Published : Jul 16, 2023, 08:00 AM ISTUpdated : Jul 16, 2023, 08:58 AM IST
ലോറിയിലെ കയർ കാലിൽ കുരുങ്ങി, റോഡിലൂടെ നൂറ് മീറ്റർ വലിച്ചു കൊണ്ടുപോയി, കാൽ അറ്റു; ദാരുണാന്ത്യം

Synopsis

ഏറ്റുമാനൂരിൽ നിന്ന് കോട്ടയത്തേക്ക് പോയ ലോറിയിലെ കയർ മുരളിയുടെ കാലിൽ കുടുങ്ങുകയായിരുന്നു. തുടർന്ന് മുരളിയെ റോഡിലൂടെ നൂറു മീറ്ററിലേറെ ദൂരം ലോറി വലിച്ചു കൊണ്ടു പോയതായി പൊലീസ് പറയുന്നു. 

കോട്ടയം: പച്ചക്കറി ലോറിയിലെ കയർ കുരുങ്ങി കാൽ നടയാത്രികന് ദാരുണാന്ത്യം. ഇന്ന് പുലർച്ചെ കോട്ടയം സംക്രാന്തിയിൽ വെച്ചാണ് അപകടം ഉണ്ടായത്. സംക്രാന്തി സ്വദേശി മുരളി (50)ആണ് മരിച്ചത്. ഏറ്റുമാനൂരിൽ നിന്ന് കോട്ടയത്തേക്ക് പോയ ലോറിയിലെ കയർ മുരളിയുടെ കാലിൽ കുടുങ്ങുകയായിരുന്നു. തുടർന്ന് മുരളിയെ റോഡിലൂടെ നൂറു മീറ്ററിലേറെ ദൂരം ലോറി വലിച്ചു കൊണ്ടു പോയതായി പൊലീസ് പറയുന്നു. മുരളിയുടെ ഒരു കാൽ അറ്റ നിലയിലായിരുന്നു. സംഭവത്തിൽ ലോറി പൊലീസ് കസ്റ്റഡിയിൽ എടുത്തു. 

ആശ്വാസം; വന്‍ കൂട്ടിയിടിയില്‍ നിന്ന് രക്ഷപ്പെട്ട് ലിയോണല്‍ മെസിയുടെ കാർ- വീഡിയോ

ഇന്ന് പുലർച്ചെയാണ് ദാരുണമായ സംഭവം ഉണ്ടായത്. റോഡിന്റെ ഒരു വശത്ത് കാൽ അറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. കുറച്ചകലെ ഒരു മൃതദേഹവും കണ്ടെത്തി. ഇത് പല തരം സംശയങ്ങൾക്കും ഇടവരുത്തുകയായിരുന്നു. എന്നാൽ പിന്നീടാണ് സംഭവത്തിന് വ്യക്തത വന്നത്. ഏറ്റുമാനൂരിൽ നിന്ന് കോട്ടയത്തേക്ക് പോവുകയായിരുന്ന ലോറിയുടെ പിറകിലുണ്ടായിരുന്ന കയർ രാവിലെ ചായ കുടിക്കാനിറങ്ങിയ മുരളി എന്നയാളുടെ കാലിൽ കുടുങ്ങുകയായിരുന്നു. മുരളിയേയും വലിച്ച് നൂറോളം മീറ്റർ ലോറി മുന്നോട്ട് പോയതായി പൊലീസ് പറയുന്നു. തുടർന്ന് ലോറി വലിച്ചുകൊണ്ടുപോയ മുരളിയുടെ ശരീരം പോസ്റ്റിൽ ഇടിച്ചാണ് നിന്നത്. അപകടത്തിൽ മുരളിയുടെ കാൽ അറ്റുപോയി. സംഭവത്തിൽ ലോറിയും ജീവനക്കാരായ രണ്ടുപേരെയും നിലവിൽ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

റോഡ് മുറിച്ച് കടക്കവേ ഓട്ടോറിക്ഷ തട്ടി റോഡിൽ വീണ കുഞ്ഞിന്റെ കൈയിലൂടെ ബസ് കയറിയിറങ്ങി, ദാരുണം

https://www.youtube.com/watch?v=wcVu_7w9ZAs


 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സംശയാസ്പദ സാഹചര്യത്തിൽ 2 യുവാക്കൾ, സ്കൂട്ടറിലെ ചാക്കിൽ 16 കിലോ കഞ്ചാവ്; പരിശോധനക്കിടെ മുങ്ങിയ മുഖ്യ പ്രതി മാസങ്ങൾക്കു ശേഷം പിടിയിൽ
നീന്തൽകുളത്തിൽ പരിധിയില്‍ കൂടുതൽ വെള്ളം, കാടുകയറി ആമ്പലുകൾ; പരിശോധന 12 വയസുകാരന്‍റെ മുങ്ങിമരണത്തെ തുടർന്ന്, കാരണം വിലയിരുത്തി പൊലീസ്