കടയിൽ നിന്ന് വാങ്ങിയ ദോശമാവിൽ നിന്ന് സീരിയൽ താരത്തിന് കിട്ടിയത് സ്വർണ്ണം

Published : Jan 20, 2022, 01:09 PM IST
കടയിൽ നിന്ന് വാങ്ങിയ ദോശമാവിൽ നിന്ന് സീരിയൽ താരത്തിന് കിട്ടിയത് സ്വർണ്ണം

Synopsis

പിറ്റേന്ന് ദോശയുണ്ടാക്കി കഴിക്കാനെടുത്തപ്പോഴാണ് ദോശയ്ക്കുള്ളിൽ നിന്ന് മൂക്കുത്തി കിട്ടിയത്. തുപ്പൂണിത്തുറയിൽ നിന്ന് ഉണ്ടാക്കുന്നതാണ് മാവ്

കൊച്ചി:  കടയിൽ നിന്ന് വാങ്ങിയ ദോശമാവിൽ നിന്ന് സീരിയൽ താരത്തിന് കിട്ടിയത് സ്വർണ്ണം (Gold). സീരിയൽ താരം (Seriel Actress) സൂര്യതാരയ്ക്കാണ് മാവിൽ നിന്ന് സ്വർണ്ണ മൂക്കുത്തി കിട്ടിയത്. കാക്കനാടാണ് സൂര്യതാര താമസിക്കുന്നത്. ഏരൂരിലെ ഒരു കടയിൽ നിന്ന് തിങ്കളാഴ്ചയാണ് സൂര്യ ദോശമാവ് വാങ്ങിയത്. 

പിറ്റേന്ന് ദോശയുണ്ടാക്കി കഴിക്കാനെടുത്തപ്പോഴാണ് ദോശയ്ക്കുള്ളിൽ നിന്ന് മൂക്കുത്തി കിട്ടിയത്. തുപ്പൂണിത്തുറയിൽ നിന്ന് ഉണ്ടാക്കുന്നതാണ് മാവ്. ദോശ ഉണ്ടാക്കുമ്പോൾ മൂക്കുത്തി കണ്ടിരുന്നില്ല, എന്നാൽ കഴിക്കാനെടുത്തപ്പോഴാണ് ദോശയ്ക്കുള്ളിൽ മൂക്കുത്തിയുടെ തിളക്കം ശ്രദ്ധയിൽപ്പെട്ടത്. പരിശോധിച്ച് സ്വർണ്ണമാണെന്ന് ഉറപ്പുവരുത്തി. മാവ് പാക്ക് ചെയ്തപ്പോൾ മൂക്കുത്തി അബദ്ധത്തിൽ ഊരിവീണതാകാമെന്നാണ് അനുമാനം. കുട്ടികളോ മറ്റോ കഴിച്ചിരുന്നെങ്കിൽ മൂക്കുത്തി വയറ്റിലായേനെ എന്ന ആശങ്ക താരത്തിന്റെ അമ്മ പങ്കുവച്ചു. 

PREV
Read more Articles on
click me!

Recommended Stories

ഭർതൃമതിയായ സ്ത്രീയെ ജോലി വാഗ്ദാനം ചെയ്ത് വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗികാതിക്രമം, തൃശൂരിൽ 59കാരൻ അറസ്റ്റിൽ
വാഹനം വീണുകിടക്കുന്നത് കണ്ടത് വഴിയിലൂടെ പോയ യാത്രക്കാർ, കലുങ്ക് നിർമാണത്തിനെടുത്ത കുഴിയിലേക്ക് ബൈക്ക് വീണ് യുവാവിന് ദാരുണാന്ത്യം