
തിരുവനന്തപുരം: സ്കൂൾ വളപ്പിൽ നിന്ന് കളഞ്ഞു കിട്ടിയ സ്വർണമാല സഹപാഠിക്ക് തിരികെ നൽകി എട്ടാം ക്ലാസ് വിദ്യാർഥിനികൾ. ഒരു പവൻ സ്വർണ്ണ മാലയും ലോക്കറ്റുമാണ് തിരികെ നൽകി വെങ്ങാനൂർ ഗവൺമെൻറ് മോഡൽ എച്ച്എസ്എസിലെ വിദ്യാർത്ഥിനികൾ മാതൃകയായത്.
സ്കൂളിലെ 9ാം ക്ലാസിൽ പഠിക്കുന്ന ആര്യ എസ്എസിന്റെ കളഞ്ഞുപോയി എന്ന് കരുതിയ സ്വർണാഭരണമാണ് കഴിഞ്ഞദിവസം വീണു കിട്ടിയത്. സ്കൂൾ ഗ്രൗണ്ടിനു സമീപത്ത് നിന്നാണ് അഭിന, ആൽഫിയ, ദേവിക സതീഷ്, അക്ഷയ എസ് എസ് എന്നീ കുട്ടികൾക്ക് മാല ലഭിക്കുന്നത്. കുട്ടികൾ ഉടൻ തന്നെ മാല അധ്യാപികയായ സുപ്രിയയെ ഏൽപ്പിച്ചു. തുടർന്ന് മാല നഷ്ടപ്പെട്ടവരെ അന്വേഷിച്ചപ്പോഴാണ് നഷ്ടപ്പെട്ട മാല തിരയുന്ന ആര്യയെ കാണുന്നത്. തുടർന്ന് പ്രഥമ അധ്യാപികയുടെ സാന്നിധ്യത്തിൽ മാല വിദ്യാത്ഥിനികൾ തന്നെ ആര്യക്ക് കൈമാറുകയായിരുന്നു.
മാല മോഷ്ടാക്കളെ സാഹസികമായി കീഴ്പ്പെടുത്തിയ സുധയ്ക്ക് കേരളാ പൊലീസിന്‍റെ അഭിനന്ദനം
അതേസമയം, കുട്ടികളുടെ മാതൃകാപരമായ പ്രവർത്തിയെ അധ്യാപകർ ആദരിച്ചു. അവർക്ക് ഉപഹാരങ്ങൾ നൽകുകയും ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam