തുമ്പിക്കൈയില്ലാത്ത ആനക്കുട്ടി വീണ്ടും! തീറ്റയെടുക്കുന്നുണ്ടാകില്ല, ക്ഷീണിതനാണെന്ന് വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ

Published : Aug 15, 2023, 11:09 AM IST
തുമ്പിക്കൈയില്ലാത്ത ആനക്കുട്ടി വീണ്ടും! തീറ്റയെടുക്കുന്നുണ്ടാകില്ല, ക്ഷീണിതനാണെന്ന് വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ

Synopsis

2022 ജനുവരി 10 ന് വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ജിലേഷ് ചന്ദ്രനാണ് ആദ്യമായി ആനക്കുട്ടിയെ കണ്ടത്.  പിന്നീട് ഇടവേളകളിൽ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർമാർ ആനക്കുട്ടിയെ കണ്ടെത്തിയിരുന്നു.

തൃശൂർ: തുമ്പിക്കൈ ഇല്ലാത്ത ആനക്കുട്ടി അതിരപ്പിള്ളിയിൽ വീണ്ടുമെത്തി. അമ്മയാനകൾ ഉൾപ്പടെയുള്ള കൂട്ടത്തിനൊപ്പമാണ് ആനക്കുട്ടിയെ കണ്ടത്.  ആനക്കുട്ടിക്ക് ക്ഷീണമുണ്ടെന്ന് വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർമാർ. വളരുന്തോറും തീറ്റയെടുക്കാനുള്ള ബുദ്ധിമുട്ട് ഉണ്ടാകുന്നതായും ആനപ്രേമികൾ പറഞ്ഞു.  പ്ലാന്റേഷൻ എണ്ണപ്പന്ന തോട്ടത്തിൽ കഴിഞ്ഞ ദിവസം കണ്ടെത്തിയ ആനക്കുട്ടിയുടെ ദൃശ്യങ്ങൾ ആന പ്രേമിസംഘം പുറത്തുവിട്ടു.

രണ്ടു വയസ്സ് പ്രായമുണ്ടാകുമെന്നാണ് കരുതുന്നത്. ആനപ്രേമികൾ അറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് വെറ്റിനറി ഡോക്ടർ പ്രദേശത്ത് എത്തിയെങ്കിലും ആനക്കൂട്ടം കാടു കയറിയിരുന്നു, നിരീക്ഷണ ക്യാമറകൾ വച്ച് നിരീക്ഷിക്കാൻ നിർദ്ദേശം നൽകിയതായി വനം വകുപ്പ്  2022 ജനുവരി 10 ന് വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ജിലേഷ് ചന്ദ്രനാണ് ആദ്യമായി ആനക്കുട്ടിയെ കണ്ടത്.  പിന്നീട് ഇടവേളകളിൽ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർമാർ ആനക്കുട്ടിയെ കണ്ടെത്തിയിരുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കിട്ടിയ വോട്ടിലും കൗതുകം! ഒറ്റയ്ക്ക് വീടുകയറിയ അമ്മായിഅമ്മ, പാര്‍ട്ടി ടിക്കറ്റിൽ മരുമകൾ; പള്ളിക്കൽ പഞ്ചായത്തിലെ കൗതുക മത്സരത്തിൽ ഇരുവരും തോറ്റു
തോൽവിയെന്ന് പറഞ്ഞാൽ വമ്പൻ തോൽവി, മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് ലതികാ സുഭാഷ്, കിട്ടിയത് വെറും 113 വോട്ട്