
കോഴിക്കോട്: പെരുമഴയിലും കിണറിലെ വെള്ളം പൂര്‍ണമായി ഉള്‍വലിഞ്ഞത് വീട്ടുകാരെയും നാട്ടുകാരെയും ആശങ്കയിലാക്കി. താമരശേരി പരപ്പന്‍പൊയില്‍ തിരുളാം കുന്നുമ്മല്‍ അബ്ദുല്‍ റസാക്കിന്‍റെ വീട്ട് വളപ്പിലെ കിണറിലെ വെള്ളമാണ് പൂര്‍ണമായും വലിഞ്ഞുപോയത്. നിറയെ വെള്ളമുണ്ടായിരുന്ന കിണറില്‍ നിന്ന് വെള്ളിയാഴ്ച ഉച്ചയോടെ ഒരു ഉറവ പോലും അവശേഷിക്കാതെ വെള്ളം 'അപ്രത്യക്ഷ'മാകുകയായിരുന്നു.
നിര്‍ത്താതെ പെയ്യുന്ന മഴയില്‍ എല്ലായിടങ്ങളിലുമുള്ള ജല സ്രോതസുകള്‍ നിറഞ്ഞു കവിയുന്നതിനിടയില്‍ കിണര്‍ വെള്ളം ഉള്‍വലിഞ്ഞതിന്‍റെ ആശങ്കയിലാണ് വീട്ടുകാര്‍. വേനല്‍ക്കാലത്തും വെള്ളം ഉണ്ടാകുമായിരുന്ന കിണറായിരുന്നു ഇതെന്ന് വീട്ടുകാര്‍ പറഞ്ഞു. താമരശേരി തഹസില്‍ദാര്‍ സി മുഹമ്മദ് റഫീഖിന്റെ നേതൃത്വത്തിലുള്ള റവന്യൂ വകുപ്പ് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചു. സംഭവം ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് തഹസില്‍ദാര്‍ പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam