
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രസവത്തിന് പിന്നാലെയുണ്ടായ അമിത രക്തസ്രാവത്തെ തുടര്‍ന്ന് യുവതി മരിച്ചു. താമരശ്ശേരി പൂനൂര്‍ അവേലം സ്വദേശി പള്ളിത്തായത്ത് ബാസിത്തിന്റെ ഭാര്യ ഷഹാന(23) ആണ് മരിച്ചത്.
ശനിയാഴ്ചയാണ് സംഭവമുണ്ടായത്. പ്രസവത്തെ തുടര്‍ന്ന് അമിത രക്തസ്രാവമുണ്ടായതിനാല്‍ ഷഹാനയെ മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ രാത്രി എട്ടോടെ മരിച്ചു. കല്ലിട്ടാക്കില്‍ എടശ്ശേരി സുലൈമാന്റെയും റസിയയുടെയും മകളാണ്. സഹോദരന്‍: ഷഹാന്‍.
READ MORE: റഷ്യയിൽ കുടുങ്ങിയ മലയാളികളുടെ മോചനം ഉടൻ സാധ്യമാകുമെന്ന് പ്രതീക്ഷ: ഓര്‍ത്തഡോക്സ് സഭാധ്യക്ഷൻ
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam