മദ്യപിച്ച് സുഹൃത്തുക്കൾ തമ്മിൽ തർക്കം, ലോഡ്ജിൻ്റെ ബാൽക്കണിയിൽനിന്ന് വീണ് യുവാവ് മരിച്ചു

Published : Dec 08, 2020, 10:49 AM IST
മദ്യപിച്ച് സുഹൃത്തുക്കൾ തമ്മിൽ തർക്കം, ലോഡ്ജിൻ്റെ ബാൽക്കണിയിൽനിന്ന് വീണ് യുവാവ് മരിച്ചു

Synopsis

തിങ്കളാഴ്ച ഉച്ചയോടെ പനങ്ങാട് കണ്ണാടിപ്പൊയിൽ സ്വദേശി രഞ്ജിത്താണ് ലോഡ്ജിൽ റൂം വാടകയ്ക്കെടുത്തത്...

കോഴിക്കോട്: മദ്യപിച്ചുണ്ടായ തർക്കത്തെ തുടർന്ന് സ്വകാര്യ ലോഡ്ജിൻ്റെ ബാൽക്കണിയിൽനിന്ന് വീണ് യുവാവ് മരിച്ചു. ബാലുശ്ശേരി സ്വദേശി ജിജോ വർഗീസ്(46) ആണ് മരിച്ചത്. ഇയാൾക്കൊപ്പം വീണ മീഞ്ചന്ത സ്വദേശി സുരേഷി(40)നെപരിക്കുകളോടെ കോഴിക്കോട് മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോട്ടപ്പറമ്പ് ആശുപത്രിക്ക് എതിർവശത്തുള്ള ലോഡ്ജിന്റെ രണ്ടാമത്തെ നിലയിലെ ബാൽക്കണിയിൽനിന്നാണ് ഇവർ വീണത്.

മദ്യപിച്ചതിനെ തുടർന്നുള്ള തർക്കത്തിനിടെയാണ് അപകടമെന്ന് കസബ പൊലീസ് പറഞ്ഞു. തിങ്കളാഴ്ച രാത്രി പത്തു മണിയോടെയാണ് അപകടം. തിങ്കളാഴ്ച ഉച്ചയോടെ പനങ്ങാട് കണ്ണാടിപ്പൊയിൽ സ്വദേശി രഞ്ജിത്താണ് ലോഡ്ജിൽ റൂം വാടകയ്ക്കെടുത്തത്. റൂം വാടകയ്ക്കെടുത്തയാൾ വൈകിട്ടോടെ പോയി. ഇവരുടെ സുഹൃത്തായ സൂരജ് എന്നയാൾ രാത്രിയോടെ റൂമിലെത്തി. രണ്ട് പേർ വീണ വിവരം അധികൃതരെ അറിയിച്ചത് സൂരജായിരുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കടല്‍ നൂറുമീറ്ററോളം പിന്‍വാങ്ങി, രണ്ടാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണ; പരപ്പനങ്ങാടി തീരത്ത് ആശങ്ക
ആഞ്ഞടിച്ചത് കൂറ്റൻ തിരമാലകൾ, തലനാരിഴയ്ക്ക് രക്ഷപ്പെട്ട് മത്സ്യത്തൊഴിലാളികൾ; തീരത്ത് പരിഭ്രാന്തി പരത്തി കള്ളക്കടൽ