യുവതിയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത ബന്ധുവിനെ യുവാവ് കുത്തിക്കൊന്നു

Published : Jun 26, 2023, 03:25 PM ISTUpdated : Jun 26, 2023, 03:48 PM IST
യുവതിയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത ബന്ധുവിനെ യുവാവ് കുത്തിക്കൊന്നു

Synopsis

കാസർകോട് കജംപാടിയിൽ ആണ്‌ സംഭവം.  മധൂർ അറംതോട് സ്വദേശി സന്ദീപ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കജംബാഡി സ്വദേശി പവൻ രാജ് പൊലീസ് കസ്റ്റഡിയിലായി. പൊലീസ് അന്വേഷണം നടത്തിവരികയാണ്. 

കാസർകോട്: യുവതിയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത ബന്ധുവിനെ യുവാവ് കുത്തിക്കൊന്നു. കാസർകോട് കജംപാടിയിൽ ആണ്‌ സംഭവം.  മധൂർ അറംതോട് സ്വദേശി സന്ദീപ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കജംബാഡി സ്വദേശി പവൻ രാജ് പൊലീസ് ഒളിവിലാണ്. പൊലീസ് അന്വേഷണം നടത്തിവരികയാണ്. ഇന്നലെ രാത്രിയാണ് സംഭവം. യുവതിയെ ശല്യം ചെയ്തത് ബന്ധുവായ യുവാവ് ചോദ്യം ചെയ്യുകയായിരുന്നു. സ്ഥിരമായി യുവതിയെ ഫോണിൽ വിളിച്ച് പവൻ രാജ് ശല്യപ്പെടുത്തുമായിരുന്നു. എന്നാൽ ഇത് ചോദ്യം ചെയ്ത ബന്ധുവിനെ കഴിഞ്ഞദിവസം തടഞ്ഞുവെച്ച് കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. 

കൊലക്കേസില്‍ ശിക്ഷ വിധിച്ചതോടെ അച്ചാമ്മ മുങ്ങി; 27 വർഷങ്ങള്‍ക്ക് ശേഷം പിടിയില്‍, ഒളിവില്‍ കഴിഞ്ഞത് എറണാകുളത്ത്

അതേസമയം, തിരുവനന്തപുരത്തു നിന്നാണ് മറ്റൊരു അറസ്റ്റ് വാർത്ത. യുവാവിനെ കുപ്പി കൊണ്ട് കുത്തിയയാളെ വിളപ്പില്‍ശാല പൊലീസ് ഇന്നലെ അറസ്റ്റു ചെയ്തു. കൊണ്ണിയൂര്‍ വട്ടവിള അറുതലംപാട് എസ്.എസ് ഭവനില്‍ സഞ്ജിത്താണ് (21) അറസ്റ്റിലായത്. കൊണ്ണിയൂര്‍ അറുതലപാട് മണിലാല്‍ ഭവനില്‍ മണികണ്ഠന്‍ നായരുടെ മകന്‍ ശരത്തിനാണ് (30) കുത്തേറ്റത്. 

'പുകവലിച്ചതിന് അധ്യാപകർ ബെൽറ്റ് കൊണ്ടടിച്ചു'; 15കാരന് ദാരുണാന്ത്യം, ആരോപണവുമായി കുടുംബം

കഴിഞ്ഞദിവസമായിരുന്നു സംഭവം. അസഭ്യം പറഞ്ഞത് ശരത്ത് വിലക്കിയതിലുള്ള വിരോധമാണ് ആക്രമണത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. ശരത്തിന്റെ വീട്ടിലെത്തിയ പ്രതി മതിലില്‍ കുപ്പി അടിച്ചു പൊട്ടിച്ചശേഷം ചില്ലുകൊണ്ട് നെഞ്ചില്‍ കുത്തുകയായിരുന്നു. കുത്തേറ്റ് നിലത്തുവീണ ശരത്തിന്റെ തലയിലും പരിക്കേല്‍പ്പിച്ചെന്ന് പൊലീസ് പറഞ്ഞു. വെട്ടയില്‍ ഭാഗത്തുനിന്നാണ് സഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തത്. കാട്ടാക്കട ഡിവൈ.എസ്.പി ഷിബുവിന്റെ നിര്‍ദേശപ്രകാരം സി.ഐ എന്‍. സുരേഷ്‌കുമാര്‍, സി.പി.ഒമാരായ ഹരി, അജില്‍, അരുണ്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കാട്ടാക്കട ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

 

PREV
Read more Articles on
click me!

Recommended Stories

പാലക്കാട് കോൺഗ്രസ് നേതാവിൻ്റെ വീടിന് നേരെ ആക്രമണം; ഒരാളുടെ കണ്ണിന് ഗുരുതര പരിക്ക്, പിന്നിൽ ബിജെപിയെന്ന് കോൺഗ്രസ്
മകളെ കാണാൻ വീട്ടിലെത്തിയ കുട്ടിയോട് അതിക്രമം, പ്രതിക്ക് 5 വർഷം തടവ് ശിക്ഷ