മുട്ടറ്റം വെള്ളത്തിലും അനുപ്രിയയുടെ ജീവനെടുത്തത് പുഴയിലെ ചെളി

Published : Dec 27, 2022, 09:34 AM ISTUpdated : Dec 27, 2022, 09:36 AM IST
മുട്ടറ്റം വെള്ളത്തിലും  അനുപ്രിയയുടെ ജീവനെടുത്തത് പുഴയിലെ ചെളി

Synopsis

 ചെളിയില്‍ പുതഞ്ഞ് പോയതും പൊടുന്നനെ തണുപ്പുള്ള ജലാശയത്തില്‍ വീണപ്പോഴുണ്ടായ വെപ്രാളവുമായിരിക്കാം അപകടമുണ്ടാകാന്‍ കാരണമെന്നാണ് നിഗമനം. 


കല്‍പ്പറ്റ: വയനാട്ടില്‍ പതിനേഴുകാരി മുങ്ങി മരിക്കാനിടയായത് പുഴയില്‍ അടിഞ്ഞ് കൂടിയ ചെളിയാണെന്ന് പ്രഥമിക നിഗമനം. തമിഴ്‌നാട് നീലഗിരിയില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ തിരുനെല്ലി തൃശിലേരി ആനപ്പാറ കൊല്ലമാവുടി അനുപ്രിയ ഇന്നലെയാണ് മരിച്ചത്. ക്രിസ്തുമസ് ആഘോഷിക്കാന്‍ നീലഗിരി എരുമാടിലെ കുടുംബ വീട്ടിലെത്തിയതായിരുന്നു അനുപ്രിയ. വീടിന് സമീപമുള്ള പുഴയില്‍ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. 

പുഴയിലേക്ക് ഇറങ്ങുന്നതിനിടെ അനുപ്രിയ വെള്ളത്തിലേക്ക് കാലുതെറ്റി വീഴുകയായിരുന്നു. മുട്ടറ്റം വെള്ളം മാത്രമേ പുഴയിലുണ്ടായിരുന്നുള്ളൂ എങ്കിലും അനുപ്രിയ ചെളിയില്‍ പുതഞ്ഞ് പോയതും പൊടുന്നനെ തണുപ്പുള്ള ജലാശയത്തില്‍ വീണപ്പോഴുണ്ടായ വെപ്രാളവുമായിരിക്കാം അപകടമുണ്ടാകാന്‍ കാരണമെന്നാണ് നിഗമനം. അനുപ്രിയയുടെ കൂടെയുണ്ടായിരുന്നത് കുട്ടികളായിരുന്നു. അതിനാല്‍ തന്നെ ചെളിയില്‍ താണു പോയ പെണ്‍കുട്ടിയെ രക്ഷപ്പെടുത്താനും ഇവര്‍ക്ക് കഴിഞ്ഞില്ല. കുട്ടികളുടെ നിലവിളി കേട്ട് ഓടിയെത്തിയവരാണ് ചെളിയിലാണ്ടുപോയ അനുപ്രിയയെ പുറത്തെടുത്തത്. അപ്പോഴേക്കും പെണ്‍കുട്ടി നന്നേ ക്ഷീണിതയായിരുന്നു. സമയം വൈകാതെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മാനന്തവാടി അമലോത്ഭവ ദേവാലയ സെമിത്തേരിയില്‍ സംസ്‌കരിച്ചു. പ്രജി, സിന്ധു ദമ്പതികളുടെ മകളാണ് അനുപ്രിയ. സഹോദരന്‍ ഷെയ്ന്‍ ബേസില്‍.

ക്രിസ്മസ് ദിനത്തില്‍ വൈകീട്ടോടെയാണ് പുത്തൻതോപ്പിലും അഞ്ച് തെങ്ങിലുമായി കടലില്‍ കാണാതായ മൂന്ന് യുവാക്കളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ക്രിസ്മസ് ആഘോഷത്തിനായി എത്തി കടലില്‍ ഇറങ്ങിയവര്‍ തിരയില്‍പ്പെടുകയായിരുന്നു. കണിയാപുരം ചിറ്റാറ്റുമുക്ക് ചിറക്കൽ സ്വദേശി ശ്രേയസ് (16), കണിയാപുരം മസ്താൻമുക്ക് സ്വദേശി സാജിദ് (19) എന്നിവരുടെ മൃതദേഹങ്ങളാണ് കിട്ടിയത്.പെരുമാതുറ പുതുക്കുറിച്ചി എന്നിവിടങ്ങളിൽ പുലർച്ചയോടെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.  കഠിനംകുളം, അഞ്ചുതെങ്ങ് കോസ്റ്റൽ പൊലീസ് സ്ഥലത്തെത്തി നടപടി ക്രമങ്ങൾ പൂർത്തിയാക്കി  മൃതദേഹങ്ങൾ ചിറയിൻകീഴ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. ശ്രേയസ് പ്ലസ് വൺ വിദ്യാർത്ഥി ആണ്. ശ്രേയസിനെ രക്ഷിക്കുന്നതിനിടെ ആണ് സാജിദ് തിരയിൽ പെട്ടത്.

കൂടുതല്‍ വായനയ്ക്ക്: കുളത്തില്‍ കുളിക്കാനിറങ്ങിയ പതിനേഴുകാരി മുങ്ങി മരിച്ചു

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'രണ്ടുപേരെയും കൊല്ലും, ഒന്നും രണ്ടും പ്രതികള്‍ ഞങ്ങള്‍'; യുഡിഎഫ് ആഹ്ളാദ പ്രകടനത്തിനിടെ സിപിഎം നേതാക്കള്‍ക്കെതിരേ കൊലവിളി
കടുവ ഭീതി: രണ്ട് പഞ്ചായത്തുകളിലെ 10 വാര്‍ഡുകളിൽ സ്കൂൾ അവധി പ്രഖ്യാപിച്ച് വയനാട് കളക്ടര്‍, പരീക്ഷകൾക്കും ബാധകം