ബൈക്ക് അപകടത്തില്‍ പരിക്കേറ്റ നാടക പ്രവര്‍ത്തകന്‍ മരിച്ചു

Published : Feb 03, 2019, 12:06 AM IST
ബൈക്ക് അപകടത്തില്‍ പരിക്കേറ്റ നാടക പ്രവര്‍ത്തകന്‍ മരിച്ചു

Synopsis

വളയം കുയ്‌തേരി ഒ പി മുക്കിലെ തോലോല്‍ അശോകന്‍ (56) ആണ് മെഡിക്കല്‍ കോളേജില്‍ ഇന്ന് മരിച്ചത്.  

കോഴിക്കോട്: ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന നാടക പ്രവര്‍ത്തകന്‍ മരിച്ചു. വളയം കുയ്‌തേരി ഒ പി മുക്കിലെ തോലോല്‍ അശോകന്‍ (56) ആണ് മെഡിക്കല്‍ കോളേജില്‍ ഇന്ന് മരിച്ചത്.  കഴിഞ്ഞ മാസം 16 ന് ന്യൂ മാഹി ജിതേഷ് സ്മാരക മന്ദിരത്തിനടുത്തുണ്ടായ ബൈക്കപകടത്തില്‍ തലക്ക് പരുക്കേറ്റ് ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 

ആകാശവാണി കോഴിക്കോട് നിലയം പ്രക്ഷേപണം ചെയ്ത വിരകള്‍ നാടകത്തിന്‍റെ രചയിതാവാണ്, ദൈവത്തിന്‍റെ കണ്ണ്, ഏകലവ്യന്‍ തുടങ്ങിയ നാടകങ്ങളും നിരവധി തെരുവുനാടകങ്ങളുടെയും രചയിതാവും അഭിനേതാവും സാംസ്‌കാരിക പ്രവര്‍ത്തകനുമാണ്. ഭാര്യ: ജാനു മക്കള്‍: മഹേഷ്, താര. മരുമക്കള്‍: അജിന (വാണിമേല്‍ ), മനോജന്‍ (കല്ലുമ്മല്‍ ). സംസ്‌കാരം ഞായറാഴ്ച ഉച്ചയോടെ വീട്ടുവളപ്പില്‍

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കോൺഗ്രസിന് 30% വോട്ട് 8 ജില്ലകളിൽ, സിപിഎം 2 ജില്ലകളിൽ മാത്രം; ബിജെപി 20% കടന്നത് തിരുവനന്തപുരത്ത് മാത്രം, തദ്ദേശത്തിലെ യഥാർത്ഥ കണക്ക് പുറത്ത്
വീട്ടിൽ കളിച്ചുകൊണ്ടിരിക്കെ 3 വയസുകാരിയെ കാണാതായി, തിരച്ചിലിൽ മുറ്റത്തെ കുളത്തിൽ മരിച്ചനിലയിൽ