
തൃശൂര്‍: ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ഉത്സവത്തിന് സംഗമേശ്വന്റെ തിടമ്പേറ്റാന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെത്തി. തലപ്പൊക്കം കൊണ്ട് ആവേശമുയർത്തിയ തെച്ചിക്കോട്ട് രാമചന്ദ്രനെക്കാണാനായി ആര്‍ത്തിരമ്പി ജനകൂട്ടം. ചൊവ്വാഴ്ച്ച രാത്രി നടന്ന ഏഴാം ഉത്സവത്തിന്റെ വിളക്കെഴുന്നള്ളിപ്പിനാണ് ആനപ്രേമികളുടെ ഹരമായ തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രന്‍ ഭഗവാന്റെ തിടമ്പേറ്റിയത്. പതിനാറു വര്‍ഷത്തിന് ശേഷമാണ് രാമചന്ദ്രന്‍ സംഗമേശ്വരന്റെ തിടമ്പ് ഏറ്റുന്നത്.
2007 ല്‍ നടന്ന ഉത്സവ ഏഴുന്നള്ളിപ്പിലാണ് തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്‍ അവസാനമായി കൂടല്‍മാണിക്യം ഭഗവന്റെ തിടമ്പേറ്റിയത്. വഴിപാടായാണ് രാമന്‍ ഏഴുന്നുള്ളിപ്പില്‍ പങ്കെടുക്കുന്നത്. വൈകീട്ട് ആറുമണിയോടെ ക്ഷേത്ര പരിസരത്തെത്തിയ രാമനെ ഹര്‍ഷരവത്തോടെയാണ് ഉത്സവ പ്രേമികള്‍ സ്വീകരിച്ചത്. പോലിസും വളണ്ടിയര്‍മാരും ഏറെ പണിപെട്ടാണ് ആരാധകരെ നിയന്ത്രിച്ചത്.
തുടര്‍ന്ന് കൊട്ടിലാക്കല്‍ പറമ്പിലെത്തിയ രാമചന്ദ്രനെ വനവകുപ്പ് ഉദ്യോഗസ്ഥരും വെറ്റിനറി ഡോക്ടര്‍മാര്‍ പരിശോധിച്ച് ഏഴുന്നള്ളിക്കുന്നതിനുള്ള ആരോഗ്യസ്ഥിതി ഉറപ്പ് വരുത്തി. രാത്രി നടന്ന എഴുന്നള്ളിപ്പില്‍ തച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ഭഗവാന്റെ തിടമ്പേറ്റിയപ്പോള്‍ വലത് കുട്ടന്‍കുളങ്ങര അര്‍ജുനന്നും ഇടത് പല്ലാട്ട് ബ്രഹ്മദത്തനും കൂട്ടാനകളായി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam