ഉത്രാളിക്കാവ് ക്ഷേത്രത്തിൽ മോഷണം; ഗുരുതി തറക്ക് മുന്‍പിലുള്ള ഭണ്ഡ‍ാരം തകർത്തു, പിന്നിൽ വാവ അനിലെന്ന് പൊലീസ്

Published : Sep 06, 2024, 10:04 AM IST
ഉത്രാളിക്കാവ് ക്ഷേത്രത്തിൽ മോഷണം; ഗുരുതി തറക്ക് മുന്‍പിലുള്ള ഭണ്ഡ‍ാരം തകർത്തു, പിന്നിൽ വാവ അനിലെന്ന് പൊലീസ്

Synopsis

ക്ഷേത്രത്തിലെ നിരീക്ഷണ ക്യാമറയിൽ മോഷ്ടാവിന്‍റെ ദൃശ്യങ്ങൾ പറഞ്ഞിട്ടുണ്ട്

തൃശൂര്‍: പ്രശസ്തമായ  ഉത്രാളിക്കാവ് ക്ഷേത്രത്തിൽ മോഷണം. ഭണ്ഡാരം കുത്തിത്തുറന്ന് പണം കവർന്നു. ഗുരുതി തറയ്ക്ക് മുൻപിലുള്ള ഭണ്ഡാരം തകർത്താണ് പണം കവർന്നത്. ഏകദേശം 5000 രൂപയോളം നഷ്ടപ്പെട്ടതായാണ് പ്രാഥമിക വിവരം. ഇന്നലെ രാത്രിയാണ് മോഷണം നടന്നതെന്നാണ് കരുതുന്നത്. രാവിലെ ക്ഷേത്രത്തിലെ  ജീവനക്കാരെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.

തുടര്‍ന്ന് രാവിലെ ഒമ്പതോടെ വടക്കാഞ്ചേരി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിക്കുകയായിരുന്നു. ക്ഷേത്രത്തിലെ നിരീക്ഷണ ക്യാമറയിൽ മോഷ്ടാവിന്‍റെ ദൃശ്യങ്ങൾ പറഞ്ഞിട്ടുണ്ട്. കുപ്രസിദ്ധ മോഷ്ടാവ് എറണാകുളം സ്വദേശി വാവ അനിലാണ് മോഷണത്തിന് പുറകിൽ എന്നാണ് പൊലീസിന്‍റെ നിഗമനം. ക്ഷേത്രത്തിനു പുറകുവശത്തുള്ള റെയിൽപാത വഴിയാണ് മോഷ്ടാവ് എത്തിയിട്ടുള്ളത് എന്നാണ് സൂചന.

2013 സെപ്റ്റംബര്‍ 6, തേലക്കാട്ടുകാര്‍ മാത്രമല്ല, കേരളം നടുങ്ങിയ ദിവസം; 15 പേരുടെ ജീവനെടുത്ത ബസ് അപകടം

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഒരാഴ്ച്ചയായി എംവിഡി ഓഫിസിൽ വൈദ്യുതി മുടക്കം, 3 മാസമായി ബില്ല് അടച്ചിട്ടില്ലെന്ന് കെഎസ്ഇബി; കുടിശ്ശിക ഒരു ലക്ഷത്തോളം രൂപ
സംസ്ഥാനത്തെ ആദ്യത്തെ വർക്ക് നിയർ ഹോം കേന്ദ്രം; ചെലവ് 4.87 കോടി രൂപ! പ്രത്യേകതകൾ അറിയാം