അമ്പലത്തിന്റെ മതില്‍ക്കെട്ടിനുള്ളില്‍ കടന്നത് ഏണി ഉപയോഗിച്ച്; രണ്ട് ഭണ്ഡാരങ്ങള്‍ കവര്‍ന്നു

Published : Aug 23, 2026, 08:38 PM IST
temple

Synopsis

കോഴിക്കോട് കാരശ്ശേരി കാരിയോട്ട് ബലരാമ ക്ഷേത്രത്തിൽ പുലർച്ചെ കവർച്ച നടന്നു. ഏണി ഉപയോഗിച്ച് മതില്‍ക്കെട്ടിനുള്ളില്‍ കടന്ന മോഷ്ടാക്കൾ രണ്ട് ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് പണം കവർന്നു.

കോഴിക്കോട്: ക്ഷേത്രത്തിന്റെ മതില്‍ക്കെട്ടിനുള്ളില്‍ കടന്ന് രണ്ട് ഭണ്ഡാരങ്ങളില്‍ കവര്‍ച്ച നടത്തി. കോഴിക്കോട് കാരശ്ശേരി കാരിയോട്ട് ബലരാമ ക്ഷേത്രത്തിലാണ് കവര്‍ച്ച നടന്നത്. ഇന്ന് പുലര്‍ച്ചെയോടെയാണ് ക്ഷേത്രമതിലിന് അകത്ത് കടന്ന മോഷ്ടാക്കള്‍ രണ്ട് ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് പണം കവര്‍ന്നത്. ക്ഷേത്രത്തിന് പുറത്തുവെച്ചിരുന്ന ഒരു ഭണ്ഡാരവും അകത്ത് സ്ഥാപിച്ചിരുന്ന ഭണ്ഡാരവുമാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. ഏണി ഉപയോഗിച്ച് ക്ഷേത്രമതില്‍ കെട്ടിനുള്ളിലേക്ക് കടന്ന മോഷ്ടാക്കള്‍, ആളുകളുടെ ശ്രദ്ധയില്‍പ്പെടാത്ത ഭാഗത്തേക്ക് ഭണ്ഡാരങ്ങള്‍ മാറ്റിയ ശേഷമാണ് കുത്തിത്തുറന്നതെന്ന് കരുതുന്നു. രാവിലെ ക്ഷേത്രത്തിലെത്തിയ ജീവനക്കാരാണ് ഭണ്ഡാരങ്ങള്‍ തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്. ക്ഷേത്ര ഭാരവാഹികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മുക്കം പോലീസ് സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചു. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങളും വിരലടയാളവും കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ചിങ്ങത്തിലെ ആദ്യ ഞായറാഴ്ച ​ഗുരുവായൂരിൽ നടന്നത് 416 വിവാഹങ്ങൾ; വിവാഹചരിത്രം തിരുത്തിക്കുറിച്ച് ​ഗുരുപവനപുരി ​
നിറം, രുചി, സൗന്ദര്യം, ഓണ വിപണിയില്‍ എന്നും ഒന്നാമൻ, ചെങ്ങഴിക്കോടന്‍ നേന്ത്രക്കുലകള്‍