
തൃശൂര്‍: ഉത്രാളിക്കാവ് ക്ഷേത്രത്തിൽ മോഷണം. ഭണ്ഡാരം കുത്തിത്തുറന്ന് പണം കവർന്നു. ഗുരുതി തറയ്ക്ക് മുൻപിലുള്ള ഭണ്ഡാരം തകർത്താണ് പണം കവർന്നത്. ഏകദേശം 5000 രൂപയോളം നഷ്ടപ്പെട്ടതായാണ് വിവരങ്ങൾ. ഇന്ന് രാവിലെ 9 മണിയോടെ വടക്കാഞ്ചേരി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
ക്ഷേത്രത്തിലെ നിരീക്ഷണ ക്യാമറയിൽ മോഷ്ടാവിന്റെ ദൃശ്യങ്ങൾ പറഞ്ഞിട്ടുണ്ട്. കുപ്രസിദ്ധ മോഷ്ടാവ് എറണാകുളം സ്വദേശി വാവ അനിലാണ് മോഷണത്തിന് പുറകിൽ എന്നാണ് പൊലീസിന്റെ നിഗമനം. ക്ഷേത്രത്തിനു പിറകുവശത്തുള്ള റെയിൽപാത വഴിയാണ് മോഷ്ടാവ് എത്തിയത് എന്നാണ് സൂചന.
അതേസമയം, ക്ഷേത്രത്തിൽ മോഷണം നടത്തിയ മോഷ്ടാവിന്റേതെന്ന് കരുതുന്ന ചിത്രങ്ങളും ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് ക്ഷേത്രത്തിൽ മോഷണം നടന്നതെന്നാണ് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാക്കുന്നത്. കുപ്രസിദ്ധ മോഷ്ടാവ് എറണാകുളം സ്വദേശിയായ വാവ സുനിൽ ആണ് മോഷണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. വടക്കാഞ്ചേരി പൊലീസ് തെളിവെടുപ്പ് പൂർത്തിയാക്കി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam