10 മണിക്ക് ഡ്യൂട്ടിക്കെത്തി മുറിയിൽ കയറി, സെക്യൂരിറ്റി ജീവനക്കാരനെ പൂട്ടിയിട്ട് ക്ഷേത്രത്തിൽ മോഷണ ശ്രമം

Published : Apr 25, 2025, 10:31 AM IST
10 മണിക്ക് ഡ്യൂട്ടിക്കെത്തി മുറിയിൽ കയറി, സെക്യൂരിറ്റി ജീവനക്കാരനെ പൂട്ടിയിട്ട് ക്ഷേത്രത്തിൽ മോഷണ ശ്രമം

Synopsis

സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മോഷ്ടാവ് മതിൽ ചാടി കടക്കുന്നതും സെക്യൂരിറ്റിക്കാരന്‍റെ റൂം പുറത്ത് നിന്ന് പൂട്ടുന്നതിന്‍റെയും മറ്റും ദൃശ്യങ്ങൾ കണ്ട

തിരുവനന്തപുരം: ബാലരാമപുരം തലയൽ ശ്രീ ഭരദ്വാജ ഋഷിശ്വര ശിവക്ഷേത്രത്തിൽ ഉറങ്ങിക്കിടന്ന സെക്യൂരിറ്റി ജീവനക്കാരനെ പൂട്ടിയിട്ട ശേഷം മോഷണ ശ്രമം. ക്ഷേത്രത്തിലെ ഉപദേവത ശ്രീശാസ്താ ക്ഷേത്രത്തിന്‍റെ പൂട്ട് പൊട്ടിച്ച് അകത്ത് കയറിയെങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ല. ബുധനാഴ്ച രാത്രി 11 നായിരുന്നു സംഭവം. രാത്രി 10ന് എത്തിയ സെക്യൂരിറ്റി ജീവനക്കാരൻ റൂമിനകത്ത് കയറി കതകടച്ച് കിടന്നുറങ്ങി.

രാവിലെ ഉണർന്ന് പുറത്തിറങ്ങാൻ കഴിയാത്തതിനാൽ സെക്യൂരിറ്റി ജീവനക്കാരൻ ക്ഷേത്ര ജീവനക്കാരെ വിളിച്ചു വരുത്തിയാണ് പുറത്തിറങ്ങിയത്. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മോഷ്ടാവ് മതിൽ ചാടി കടക്കുന്നതും സെക്യൂരിറ്റിക്കാരന്‍റെ റൂം പുറത്ത് നിന്ന് പൂട്ടുന്നതിന്‍റെയും മറ്റും ദൃശ്യങ്ങൾ കണ്ടത്.  ഇതര സംസ്ഥാന തൊഴിലാളിയാണ് മോഷ്ടാവെന്ന് പൊലീസ് സംശയിക്കുന്നു. ബാലരാമപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

 

PREV
Read more Articles on
click me!

Recommended Stories

മകളെ കാണാൻ വീട്ടിലെത്തിയ കുട്ടിയോട് അതിക്രമം, പ്രതിക്ക് 5 വർഷം തടവ് ശിക്ഷ
ഡ്രൈ ഡേ കണക്കാക്കി ബ്ലാക്ക് വിൽപ്പന, രഹസ്യ അറയിൽ സ്റ്റോക്ക് ചെയ്ത 'ജവാൻ ' ഉൾപ്പടെ എക്സൈസ് പിടികൂടി