
കണ്ണൂർ: കണ്ണൂർ പയ്യന്നൂരിൽ വർക്ക് ഷോപ്പുകളിൽ വ്യാപക മോഷണം. ദേശീയപാതയ്ക്ക് സമീപം കരിവെള്ളൂരിലും കണ്ടോത്തുമാണ് മോഷണം നടന്നത്. വാഹനങ്ങളുടെ ലക്ഷങ്ങള്‍ വിലവരുന്ന ഭാഗങ്ങള്‍ മോഷണം പോയി. മോഷ്ടാക്കൾ വാഹനത്തിലെത്തിയായിരുന്നു കവർച്ച നടത്തിയത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. കാലിക്കടവിലെ സ്പ്രെ പെയിറ്റിംഗ് സ്ഥാപനത്തിൽ നിന്നും മാത്രം ഒന്നര ലക്ഷത്തോളം രൂപയുടെ സാധനങ്ങളാണ് മോഷ്ടിച്ചത്. മോഷ്ടാക്കളുടെ ദൃശ്യം സിസിടിവിൽ പതിഞ്ഞു. സ്ഥാപന ഉടമകളുടെ പരാതിയിൽ പയ്യന്നൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കാസര്‍കോഡ് ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ബൈക്കിലെത്തി സ്ത്രീകളുടെ മാല കവരുന്ന കള്ളൻ ഒടുവിൽ പൊലീസിന്റെ പിടിയിലായി. ഏറെ നാളായി പൊലീസിനെ വെട്ടിച്ച് മാല മോഷണം പതിവാക്കിയ ഇയാളെ കീഴൂരിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. കാസർകോട് കീഴൂർ സ്വദേശി മുഹമ്മദ് ഷംനാസാണ് ബേക്കൽ പൊലീസിന്റെ പിടിയിലായത്. പതിനൊന്ന് മാല പൊട്ടിക്കൽ കേസുകളിൽ പ്രതിയാണിയാൾ. ബൈക്കിൽ എത്തുന്ന ഇയാൾ തനിച്ച് നടന്ന് പോകുന്ന സ്ത്രീകളുടെ മാല കവർന്ന് രക്ഷപ്പെടാറാണ് പതിവ്. മേൽപ്പറമ്പ്, വിദ്യാനഗർ, ബേഡഡുക്ക, ബേക്കൽ പൊലീസ് സ്റ്റേഷനുകളിലെല്ലാം ഇയാൾക്കെതിരെ കവർച്ച കേസുകളുണ്ട്.
ഹെൽമറ്റ് വച്ച് എത്തുന്ന ഇയാൾ സിസിടിവി ഇല്ലാത്ത സ്ഥലങ്ങളിൽ നിന്നാണ് മാല കവരുന്നത്. അത് കൊണ്ട് തന്നെ ആളെ മനസിലാക്കാൻ പൊലീസ് ഏറെ ബുധിമുട്ടി. പ്രത്യേക സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് പ്രതി പിടിയിലായത്. ബേക്കൽ ഡിവൈഎസ്പി സി കെ സുനിൽ കുമാറിന്റെ നേതൃത്വത്തിൽ ആയിരുന്നു അന്വേഷണം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam