സെക്യൂരിറ്റി ജീവനക്കാരെ മര്‍ദ്ദിച്ചവശരാക്കി ബിവറേജില്‍ നിന്ന് മദ്യം കവര്‍ന്നു

Published : Oct 01, 2019, 10:10 PM IST
സെക്യൂരിറ്റി ജീവനക്കാരെ മര്‍ദ്ദിച്ചവശരാക്കി ബിവറേജില്‍ നിന്ന് മദ്യം കവര്‍ന്നു

Synopsis

ഞായറാഴ്ച പുലര്‍ച്ച രണ്ടിനാണ് സംഭവം. സെക്ക്യൂരിറ്റി ജീവനക്കാരായ രണ്ടുപേരെ മര്‍ദ്ദിച്ചവശരാക്കിയ ശേഷമാണ് മോഷണം നടന്നത്.

മാന്നാര്‍: സെക്യൂരിറ്റി ജീവനക്കാരെ മര്‍ദ്ദിച്ചവശരാക്കി ബിവറേജില്‍ നിന്ന്  വിലകൂടിയ മദ്യം കവര്‍ന്നു. ബിവറേജ് കോര്‍പ്പറേഷന്റെ പുലിയൂര്‍ പാലച്ചുവട് ജങ്ഷന് പടിഞ്ഞാറ് പ്രവര്‍ത്തിക്കുന്ന മദ്യഷോപ്പിലാണ് മോഷണം നടന്നത്. ഞായറാഴ്ച പുലര്‍ച്ച രണ്ടിനാണ് സംഭവം. സെക്ക്യൂരിറ്റി ജീവനക്കാരായ രണ്ടുപേരെ മര്‍ദ്ദിച്ചവശരാക്കിയ ശേഷമാണ് മോഷണം നടന്നത്.

സെക്യൂരിറ്റി ജീവനക്കാരായ നൂറനാട് സുരേഷ് ഭവനത്തില്‍ സുരേഷ് (47), ചെന്നിത്തല ചെറുകോല്‍ ഇടപ്പിള്ളേടത്ത് സുധാകരന്‍ (58) എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. തലയ്ക്കും, കൈകാലുകള്‍ക്കും പരിക്കേറ്റ സുധാകരനെ മാവേലിക്കര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മദ്യശാലയുടെ പൂട്ട് കമ്പിപാര ഉപയോഗിച്ച് തല്ലിതകര്‍ത്ത് അകത്തുകയറിയ മോഷ്ടാക്കള്‍ വിലകൂടിയ പത്തോളം കുപ്പികളാണ് കൈക്കലാക്കിയത്. പൊലീസ് കേസെടുത്തു അന്വേഷണം തുടങ്ങി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'മായാവി മുറ്റമടിച്ചോണ്ട് ഇരിന്നപ്പോഴോ തുണി അലക്കിയപ്പോഴോ തോറ്റതല്ല', കൂത്താട്ടുകുളത്ത് എൽഡിഎഫ് സ്ഥാനാര്‍ത്ഥി മായാ വിക്ക് കിട്ടിയത് 146 വോട്ട്
ഭർത്താവ് 62 വോട്ടിന് ജയിച്ചിടത്ത് ഭൂരിപക്ഷം അഞ്ചിരട്ടിയാക്കി രേഷ്മ, മറ്റൊരു വാർഡിൽ നിഖിലിനും ജയം; തെരഞ്ഞെടുപ്പ് കളറാക്കി യുവമിഥുനങ്ങൾ