ഭാര്യയുടെ ചികിത്സയ്ക്ക് തലസ്ഥാനത്ത് പോയി, തിരിച്ചെത്തിയപ്പോൾ വിലപിടിപ്പുള്ളതൊന്നും വീട്ടിലില്ല, വൻ മോഷണം

Published : May 02, 2024, 09:19 AM IST
 ഭാര്യയുടെ ചികിത്സയ്ക്ക് തലസ്ഥാനത്ത് പോയി, തിരിച്ചെത്തിയപ്പോൾ വിലപിടിപ്പുള്ളതൊന്നും വീട്ടിലില്ല, വൻ മോഷണം

Synopsis

അലമാരിയിൽ സൂക്ഷിച്ചിരുന്ന 83,000 രൂപയും രണ്ടുലക്ഷത്തോളം രൂപ വിലവരുന്ന വീട്ടുസാമഗ്രികളും ഗ്യാസ് നിറഞ്ഞ രണ്ടു പാചകവാതക സിലിണ്ടറുകളും വിവിധ കട്ടിങ് മെഷീനുകളുമാണ് നഷ്ടമായത്. 

കായംകുളം: ആലപ്പുഴയിൽ കായംകുളത്ത് നഗരമധ്യത്തിൽ അടച്ചിട്ട വീട് കുത്തിത്തുറന്ന് വൻ കവർച്ച. ചിറക്കടവം തയ്യിൽ അബ്ദുൽ ഗഫാർ സേട്ടിന്‍റെ വീട്ടിലാണ് സംഭവം. ഭാര്യ റാബിയ ഭായിയുടെ ചികിത്സാർഥം തിരുവനന്തപുരത്തു പോയ വീട്ടുകാർ ചൊവ്വാഴ്ച രാവിലെ പത്ത് മണിയോടെ വീട്ടിൽ തിരികെയെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. അലമാരിയിൽ സൂക്ഷിച്ചിരുന്ന 83,000 രൂപയും രണ്ടുലക്ഷത്തോളം രൂപ വിലവരുന്ന വീട്ടുസാമഗ്രികളും ഗ്യാസ് നിറഞ്ഞ രണ്ടു പാചകവാതക സിലിണ്ടറുകളും വിവിധ കട്ടിങ് മെഷീനുകളുമാണ് നഷ്ടമായത്. 

വാതിലുകളും അലമാരകളും നശിപ്പിച്ചതും വൻ നഷ്ടത്തിനിടയാക്കി. മുൻവശത്തെയും പുറകിലെയും വാതിലുകൾ തകർത്താണ് മോഷ്ടാക്കൾ അകത്തുകടന്നത്. ഒരെണ്ണം ഒഴിച്ചുള്ള എല്ലാ മുറികളുടെയും വാതിൽ തകർത്തു. ശുചിമുറികളിലെയടക്കം പൈപ്പ് ഫിറ്റിങ്ങ്സും അഴിച്ചെടുത്തു. എന്നാൽ, വിലപിടിപ്പുള്ള സാധനങ്ങൾ സൂക്ഷിച്ചിരുന്ന മുറി തുറക്കാനായില്ല. മോഷണം കഴിഞ്ഞ് മുറികളിലും ഹാളിലും ഇവർ മൂത്രവിസർജനം നടത്തിയിരുന്നു. തിങ്കളാഴ്ചയാണ് മോഷണം നടന്നതെന്നാണ് കരുതുന്നത്. ശനിയാഴ്ചയാണ് വീട്ടുകാർ തിരുവനന്തപുരത്തേക്ക് പോയത്.

സംഭവത്തിൽ വീട്ടുകാരുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വീട്ടുകാർ സ്ഥലത്തില്ലത്തില്ലെന്ന് അറിഞ്ഞ് നടത്തിയ മോഷണമാണിതെന്നാണ് പൊലീസ് പറയുന്നത്. പ്രദേശത്തെ സിസിടിവി ദ്യശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയതായും പൊലീസ് അറിയിച്ചു. 

Read More :  അസ്വഭാവിക മരണമല്ല, ക്രൂര കൊലപാതകം; ചിക്കി മരിച്ചത് അടിയേറ്റ്, ഭർത്താവിന് ജീവപര്യന്തം തടവ്, ലക്ഷം രൂപ പിഴ

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കൊല്ലത്ത് ഓപ്പറേഷൻ 'റെഡ് സോൺ', മുന്നിൽപെട്ടത് കാപ്പാ കേസ് പ്രതി, കൈവശം ഹാഷിഷ് ഓയിൽ! ഒരാൾ ഓടി രക്ഷപ്പെട്ടു
നെയ്യാറ്റിൻകരയിൽ 7ാം ക്ലാസ് വിദ്യാർത്ഥി കുളത്തിൽ വീണ് മരിച്ചു