
വള്ളികുന്നം: വളളികുന്നം ചൂനാട് കിണറുമുക്ക് ഉപ്പുകണ്ടത്തിന് സമീപം പൂമംഗലത്ത് സദാനന്ദന്‍റെ വീട്ടില്‍ വൻ കവർച്ച. അലമാരിയിൽ സൂക്ഷിച്ചിരുന്ന 45 പവനോളം സ്വർണ്ണാഭരണങ്ങൾ കവർന്നു. വീട്ടിൽ ആളില്ലാതിരുന്ന സമയത്തായിരുന്നു കവർച്ച നടന്നത്. സദാനന്ദനും കുടുംബവും മൂത്ത സഹോദരന്‍റെ സംസ്കാര ചടങ്ങിനായി ഇന്നലെ വൈകിട്ട് അഞ്ചിന് പോയതായിരുന്നു.
പിറ്റേദിവസം രാവിലെ 5.30 ന് ഓട്ടം പോകുന്നതിനായി കാറെടുക്കാനെത്തിയ ബന്ധു ഹരികുമാറാണ് വീട്ടില്‍ കള്ളന്‍ കയറിയ വിവരം അറിയുന്നത്. വീടിന്‍റെ മുൻവശത്തെ വാതിൽ ആയുധം ഉപയോഗിച്ച് കുത്തി തുറന്ന് അകത്തു കയറിയ തടിക്കസേര വാതിലിനോട് ചേർത്തു വെച്ച് ശേഷമായിരുന്നു കവര്‍ച്ച. വീടിന്‍റെ പിൻവാതിൽ തുറന്നിട്ട നിലയിലായിരുന്നു.
അലമാരയില്‍ സൂക്ഷിച്ചിരുന്ന 45 പവനോളം സ്വര്‍ണ്ണാഭരണങ്ങളാണ് കവര്‍ന്നത്. സദാനന്ദന്‍റെ രണ്ട് മരുമക്കളുടെയും അവരുടെ കുഞ്ഞുങ്ങളുടേയും ആഭരണങ്ങളാണ് നഷ്ടമായത്. ആലപ്പുഴയിൽ നിന്നും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. ചെങ്ങന്നൂർ ഡി വൈ എസ് പി അനീഷ് വി കോര, വള്ളികുന്നം എസ് ഐ ഷൈജു ഇബ്രാഹിം എന്നിവരുടെ നേതൃത്വത്തിൽ അേന്വഷണം ഊർജ്ജിതമാക്കി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam