
തിരുവനന്തപുരം: മാറനല്ലൂരിലെ വ്യാപാര സ്ഥാപനങ്ങളിൽ വ്യാപക മോഷണം. സാധനങ്ങള്‍ മാത്രമല്ല സുരക്ഷക്കായി സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകളും മോഷ്ടിക്കപ്പെട്ടു. അഞ്ച് വ്യാപാര സ്ഥാപനങ്ങളിലാണ് മോഷണം നടന്നത്. പണം, ലാപ് ടോപ്പ്, കമ്പ്യൂട്ടർ, സോപ്പ്, സിഗരറ്റ് എന്നിവയാണ് മോഷ്ടിച്ചത്. മോഷ്ടാക്കളെ പിടികൂടാൻ സ്ഥാപിച്ചിരുന്ന സിസിടിവികള്‍ തട്ടിയെടുത്ത മോഷ്ടാക്കള്‍ ഹാർഡ് ഡിസ്ക്കും കൊണ്ടുപോയി.
വാതിലും ഗ്രില്ലും തകർത്താണ് മോഷ്ടാക്കള്‍ ഉള്ളിൽ കടന്നിരിക്കുന്നത്. രണ്ട് ദിവസം മുമ്പ് അഞ്ച് കടകളിലും സമാനമായ രീതിയിൽ മോഷണം നടന്നിരുന്നു. നിരന്തമായുണ്ടാകുന്ന മോഷണത്തിൽ വ്യാപരികള്‍ ആശങ്കയിലാണ്. പൊലീസ്, നിരീക്ഷണം ശക്തമാക്കുന്നില്ലെന്ന ആക്ഷേപവുമുയരുന്നുണ്ട്.
| ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍ , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. |
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam