
മാന്നാർ:ആരാധനാലയങ്ങളിലെ കാണിക്കവഞ്ചികൾ കുത്തിതുറന്ന് മോഷണം. ചെന്നിത്തല തൃപ്പെരുന്തുറ മഹാദേവർ ക്ഷേത്രത്തിലെ റോഡരികിലുള്ള കാണിക്കവഞ്ചി, ഗണപതി കോവിലിലെ കാണിക്കവഞ്ചി ഇരമത്തൂർ കത്തോലിക്ക പള്ളിയിലെ കുരിശടിയിലെ കാണിക്കവഞ്ചി എന്നിവ തകർത്താണ് പണം അപഹരിച്ചത്.
തകർത്ത വഞ്ചികൾ സമീപത്തെ പുരയിടത്തിൽ നിന്ന് കണ്ടെത്തി. ഇന്ന് പുലർച്ചെയാണ് മോഷണം നടന്നത്. ഇത് സംബന്ധിച്ച് ആരാധനാലയ ഭാരവാഹികൾ മാന്നാർ പൊലീസിൽ പരാതി നൽകി. ക്ഷേത്രത്തിന് മുന്നിലുള്ള പെട്ടികടയിലും മോഷണം നടന്നു. പൂട്ട് തകർത്താണ് കടയിൽ മോഷണം നടത്തിയത്.
ഇരമത്തൂരിലുള്ള പച്ചക്കറി കടയിലും, പരിസരത്തുംമോഷണശ്രമം നടന്നിട്ടുണ്ട്. രാത്രി കാലത്ത് ഈ പ്രദേശങ്ങളിൽ സാമൂഹ്യ വിരുദ്ധരുടെ ശല്യം ഏറുകയാണെന്നും നാട്ടുകാർ പറഞ്ഞു. പ്രദേശത്ത് വീടുകളിൽ സ്ഥാപിച്ചിട്ടുള്ള സിസിടിവികൾ പൊലീസ് പരിശോധിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam