സഹിക്കാനാവില്ല! കടം വാങ്ങി ഓണം മുന്നിൽ കണ്ട് സ്റ്റോക്ക് എത്തിച്ചു; വഴിയോരക്കടയിൽ കള്ളന്റെ ക്രൂരത, വൻ നഷ്ടം

Published : Jul 16, 2023, 09:02 PM IST
സഹിക്കാനാവില്ല! കടം വാങ്ങി ഓണം മുന്നിൽ കണ്ട് സ്റ്റോക്ക് എത്തിച്ചു; വഴിയോരക്കടയിൽ കള്ളന്റെ ക്രൂരത, വൻ നഷ്ടം

Synopsis

ഞായറാഴ്ചയായതിനാല്‍ വൈകിട്ട് മൂന്നോടെ കട തുറക്കാന്‍ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ഓണവിപണി ലക്ഷ്യംവച്ച് പല സ്ഥലങ്ങളില്‍നിന്നും കടം വാങ്ങിയാണ് ഉടമ കഴിഞ്ഞ ദിവസം കടയില്‍ പുതിയ സ്റ്റോക്ക് എത്തിച്ചത്

തൃശൂര്‍: കുന്നംകുളം ആര്‍ത്താറ്റ് വഴിയോര വസ്ത്ര വില്‍പ്പന സ്ഥാപനത്തില്‍ മോഷണം. ആര്‍ത്താറ്റ് സ്വദേശിനി പാറക്കല്‍ വീട്ടില്‍ ഷിജിയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലാണ് മോഷണം നടന്നത്. ഓണവിപണി ലക്ഷ്യമാക്കി വാങ്ങിയ 50,000ത്തോളം രൂപ വിലവരുന്ന വസ്ത്രങ്ങള്‍ നഷ്ടപ്പെട്ടതായി ഉടമ പറഞ്ഞു. ആര്‍ത്താറ്റ് പെട്രോള്‍ പമ്പിന് സമീപം തുണിയും ടാര്‍പ്പായയുംകൊണ്ട് നിര്‍മിച്ച കടയിലാണ് രാത്രിയിൽ  മോഷണം നടന്നത്.

ഞായറാഴ്ചയായതിനാല്‍ വൈകിട്ട് മൂന്നോടെ കട തുറക്കാന്‍ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ഓണവിപണി ലക്ഷ്യംവച്ച് പല സ്ഥലങ്ങളില്‍നിന്നും കടം വാങ്ങിയാണ് ഉടമ കഴിഞ്ഞ ദിവസം കടയില്‍ പുതിയ സ്റ്റോക്ക് എത്തിച്ചത്. സമീപത്തെ പള്ളിയില്‍ പരിപാടി നടക്കുന്നതിനാല്‍ രാത്രി 12 വരെ പരിസര പ്രദേശങ്ങളില്‍ നിരവധി ആളുകള്‍ ഉണ്ടായിരുന്നതായി പറയുന്നു.

ഇതിന് ശേഷമാണ് മോഷണം നടന്നിട്ടുള്ളതെന്നാണ് പൊലീസിന്റെ നിഗമനം. കടയുടമയുടെ പരാതിയില്‍ കുന്നംകുളം പൊലീസ് പരിശോധന നടത്തി. സംഭവത്തില്‍ സിസിടിവി കാമറകള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം, ഇടുക്കി നെടുങ്കണ്ടത്ത് പള്ളി കുത്തി തുറന്ന് മോഷണം നടന്ന സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതപ്പെടുത്തി. നെടുങ്കണ്ടം സന്യാസിയോട തെക്കേകുരിശുമല സെന്റ് പോൾസ് സി എസ് ഐ പള്ളിയിലാണ് മോഷണം നടന്നത്. പള്ളിക്കുള്ളിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന 20,000ത്തോളം രൂപ നഷ്ടപ്പെട്ടു.

ഞായറാഴ്ച പ്രാർത്ഥനകൾക്കായി പള്ളി തുറക്കുവാനായി എത്തിയപ്പോഴാണ് മോഷണം നടന്ന വിവരം പുറത്ത് അറിയുന്നത്. ആഴ്ചയിൽ ഒരിക്കൽ മാത്രമാണ് പള്ളിയിൽ കുർബാനയുള്ളത്. കഴിഞ്ഞ ഞായറാഴ്ച ആരാധനയ്ക്ക് ശേഷം ദേവാലയം അടച്ചിട്ടിരുന്നു. തുടർന്ന് ഇന്ന് പ്രാർത്ഥനകൾക്കായി ദേവാലയം തുറക്കുവാനായി കൈക്കാരൻ എത്തിയപ്പോഴാണ് മുൻ വാതിൽ തകർത്തതായി ശ്രദ്ധയിൽ പെട്ടത്. ഉള്ളിലെ അലമാരയും കുത്തിത്തുറന്ന നിലയിലായിരുന്നു. അലമാരയ്ക്കുള്ളിൽ കവറിലായി 45,000 ത്തോളം രൂപ സൂക്ഷിച്ചിരുന്നു. ഇതിൽ നിന്ന് 500, 2000 രൂപയുടെ നോട്ടുകൾ മാത്രമാണ് മോഷ്ടാവ് അപഹരിച്ചത്.

'പല തൊഴിലുകളും തൊഴിൽ സാധ്യതകളും 2030ഓടെ ഇല്ലാതെയാകും'; മാറ്റം അനിവാര്യം, മുന്നറിയിപ്പ് നൽകി ശശി തരൂ‍ർ എംപി

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സംശയാസ്പദ സാഹചര്യത്തിൽ 2 യുവാക്കൾ, സ്കൂട്ടറിലെ ചാക്കിൽ 16 കിലോ കഞ്ചാവ്; പരിശോധനക്കിടെ മുങ്ങിയ മുഖ്യ പ്രതി മാസങ്ങൾക്കു ശേഷം പിടിയിൽ
നീന്തൽകുളത്തിൽ പരിധിയില്‍ കൂടുതൽ വെള്ളം, കാടുകയറി ആമ്പലുകൾ; പരിശോധന 12 വയസുകാരന്‍റെ മുങ്ങിമരണത്തെ തുടർന്ന്, കാരണം വിലയിരുത്തി പൊലീസ്