
ഇടുക്കി: എസ്റ്റേറ്റ് പൂപ്പാറ ശ്രീ മഹാദേവ ക്ഷേത്രത്തിൽ മോഷണം. ശാന്തമ്പാറ പൊലീസും ഡോഗ് സ്ക്വോഡും സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. ക്ഷേത്രത്തിൻറെ ഭണ്ഡാരവും ഓഫീസ് മുറിയും മോഷ്ടാക്കൾ കുത്തിത്തുറന്നു.
ക്ഷേത്രഭാരവാഹികൾ ഭണ്ഡാരം തുറന്ന് ഇന്നലെ കാണിക്കയായി തുക എടുത്തതിനാൽ, ഭണ്ഡാരത്തിൽ നിന്ന് പൈസ കിട്ടാത്തതാണ് ഓഫീസ് മുറി കുത്തിത്തുറക്കാൻ കാരണമെന്നാണ് പോലീസിൻറെ പ്രാഥമിക നിഗമനം.
ഓഫീസ് റൂമിൽ നിന്നും 10000 രൂപ കളവു പോയിട്ടുണ്ട് എന്നാണ് ശാന്തൻപാറപൊലീസ് അറിയിച്ചിരിക്കുന്നത്. പൊലീസും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Read more: തൊഴിലാളി ലയങ്ങൾ കേന്ദ്രീകരിച്ച് കവർച്ച നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ
പത്തനംതിട്ട: സ്രത്രീകളെ ശല്യം ചെയ്തെന്ന പരാതിയിൽ പൊലീസുകാരന് സസ്പെൻഷൻ. പത്തനംതിട്ട സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ എസ് അഭിലാഷിനെതിരെയാണ് നടപടി. കസ്റ്റഡിയിലെടുത്ത പ്രതിയുടെ മൊബൈൽ ഫോണിൽ നിന്ന് പെൺകുട്ടികളുടെ നന്പരെടുത്താണ് പൊലീസുകാരൻ അശ്ലീല സന്ദേശം അയച്ചത്.
കൊല്ലം സ്വദേശിയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ മധ്കർ മഹാജന്റെ നടപടി. കഴിഞ്ഞ ദിവസം പത്തനംതിട്ട പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത സാന്പത്തിക ക്രമക്കേട് കേസിലെ പ്രതിയുടെ ഫോണാണ് പൊലീസുകരാൻ ദുരുപയോഗം ചെയ്തത്. പ്രതിയുടെ ഫോൺ പരിശോധിക്കുന്നതിനിടയിലാണ് പൊലീസുകരാൻ അയാളുടെ സ്വകാര്യ വാട്സആപ്പ് സന്ദേശങ്ങളും പെൺസുഹൃത്ത് അയച്ച ഫോട്ടോസും ദൃശ്യങ്ങളും സ്വന്തം ഫോണിലേക്ക് മാറ്റിയത്.
Read more: മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ്; വിജിലൻസ് അന്വേഷണത്തില്‍ അതൃപ്തി അറിയിച്ച് ഹൈക്കോടതി
ഈ ഫോട്ടോസും ദൃശ്യങ്ങളും യുവതിക്ക് അയച്ചു കൊടുക്കുകയും ഭീഷണിപ്പെടുത്തുകയും ചെയതു. കസ്റ്റഡിയിലുണ്ടായിരുന്ന പ്രതിയുടെ ഫോണിൽ നിന്ന് പൊലീസുകാരൻ യുവതിയെ വീഡിയോ കോൾ വിളിക്കുകയും ചെയ്തു. മറ്റ് ചില സ്ത്രീകളോടും സമാന രീതിയിൽ പൊലീസ്കാരൻ പെരുമാറിയെന്നും പരാതിയിലുണ്ട്
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam